2025 നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സിയേറ പെട്രോള്‍/ഡീസല്‍ മോഡലുകളുടെ വില്‍പ്പനയാണ് 50,000 പിന്നിട്ടത്.

ടാറ്റ മോട്ടോഴ്‌സിന്റെ എസ്‌യുവി നിരയിലെ ഏറ്റവും പുതിയ മോഡലായ സിയേറയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി നിർമാതാക്കൾ. സിയേറയുടെ വിൽപ്പന 50,000 പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് സിയേറ ജൂബിലി എഡിഷൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, അഡ്വഞ്ചർ എന്നീ മൂന്ന് വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് സിയേറയുടെ ജൂബിലി എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.
ഡിസൈനിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളിലൂടെയാണ് ജൂബിലി എഡിഷൻ പതിപ്പുകളെ ആകർഷകമാക്കിയിരിക്കുന്നത്. വേരിയന്റുകൾക്ക് അനുസരിച്ച് സിയേറയുടെ ROQ കിറ്റുകൾ നൽകിയാണ് അലങ്കരിച്ചിരിക്കുന്നത്. ഗ്രില്ലിലെ കൂട്ടിച്ചേർക്കലുകൾ, ടെയിൽ ഗേറ്റിലെ ക്ലാഡിങ്, വീൽ ആർച്ച് ക്ലാഡിങ്, ലെതറേറ്റ് സീറ്റ്, സ്റ്റിയറിങ് കവർ, റൂഫ് റെയിൽ തുടങ്ങിയ ഫീച്ചറുകളാണ് പ്രധാനമായും ROQ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂബിലി എഡിഷൻ വിപണിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വില നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2025 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച സിയേറ പെട്രോൾ/ഡീസൽ മോഡലുകളുടെ വിൽപ്പനയാണ് 50,000 പിന്നിട്ടത്. ജനുവരിയിലാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ജൂൺ 30-ന് സിയേറയുടെ ഇലക്ട്രിക് പതിപ്പും ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് റെഗുലർ സിയേറ എത്തുന്നത്. സിയേറയുടെ പെട്രോൾ എൻജിൻ പതിപ്പുകൾക്ക് 11.49 ലക്ഷം രൂപ മുതൽ 20.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, ഡീസൽ എൻജിൻ പതിപ്പുകൾക്ക് 12.99 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയാകുന്നുണ്ട്.
സിയേറയിൽ, 158 ബിഎച്ച്പി പവറും 255 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ ഹൈപ്പീരിയോൺ എൻജിൻ കരുത്തേകുന്നു. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സുകളാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 105 ബിഎച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും സിയേറയിലുണ്ട്. ആറ് സ്പീഡ് മാനുവൽ ഏഴ് ഡിസിഎ എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ.
1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനാണ് സിയേറയിലെ മറ്റൊരു ഓപ്ഷൻ. 116 ബിഎച്ച്പി പവറും 260 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷനുകൾ. പ്രത്യേക പതിപ്പായി എത്തിയിട്ടുള്ള ജൂബിലി എഡിഷനിലും ഈ എൻജിനുകൾ തന്നെയാണ് കരുത്തേകുന്നത്.
Content Highlights: Jubilee Edition launched to celebrate 50,000 unit sales milestone., Features new ROQ design kits including cladding and interior upgrades., Available in Smart Plus, Pure, and Adventure variants., Powered by 1.5L Hyperion turbo petrol, naturally aspirated petrol, and Kryojet diesel engines., Includes both manual and automatic transmission options.
Published: 11 Jul 2026, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented