നിരത്തുകളില്‍ എത്തി അഞ്ച് വര്‍ഷത്തോട് അടുക്കുന്ന പഞ്ചിന്റെ വില്‍പ്പന എട്ടുലക്ഷം കടന്നതാണ് ടാറ്റ മോട്ടോഴ്സില്‍ എത്തിയ പുതിയ നേട്ടം.

ഇന്ത്യയിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ ടാറ്റ മോട്ടോഴ്‌സിന് രണ്ടാം സ്ഥാനം നേടി കൊടുത്തത്തിൽ സുപ്രധാന പങ്കുവഹിച്ച വാഹനം മിനി എസ്‌യുവി മോഡലായ പഞ്ച് ആണ്. പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിനുകളിൽ വിപണിയിൽ എത്തുന്ന ഈ വാഹനം പലപ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന പസഞ്ചർ വാഹനമെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. ഒടുവിൽ ഈ വാഹനത്തെ തേടി പുതിയൊരു റെക്കോഡ് കൂടി എത്തിയിരിക്കുകയാണ്.
നിരത്തുകളിൽ എത്തി അഞ്ച് വർഷത്തോട് അടുക്കുന്ന പഞ്ചിന്റെ വിൽപ്പന എട്ടുലക്ഷം കടന്നതാണ് ടാറ്റ മോട്ടോഴ്‌സിൽ എത്തിയ പുതിയ നേട്ടം. 2021-ലാണ് പഞ്ച് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. രണ്ട് വർഷങ്ങൾക്കിപ്പുറം 2023-ൽ ഈ വാഹനത്തിന്റെ സിഎൻജി പതിപ്പ് വിപണിയിൽ എത്തിക്കുകയായിരുന്നു. 2024-ൽ പഞ്ച് ഇ.വിയും എത്തിയതോടെ പഞ്ചിന്റെ നിര പൂർണമാകുകയായിരുന്നു. മൂന്ന് വാഹനങ്ങളുടെയും വിൽപ്പന ചേർന്നാണ് എട്ടുലക്ഷത്തിൽ എത്തിയിരിക്കുന്നത്.
2026 ഫെബ്രുവരിയിലാണ് പഞ്ചിന്റെ വിൽപ്പന ഏഴുലക്ഷത്തിലെത്തിയത്. പിന്നീടുള്ള നാല് മാസങ്ങൾക്കുള്ള അടുത്ത ഒരുലക്ഷം യൂണിറ്റിന്റെ വിൽപ്പന കൂടി ഈ വാഹനം സ്വന്തമാക്കുകയായിരുന്നു. 2021 ഒക്ടോബറിൽ പഞ്ച് അവതരിപ്പിച്ചത് മുതൽ 2026 ജൂൺ വരെയുള്ള കണക്ക് അനുസരിച്ച് 7,97,479 പഞ്ചുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. ജൂലായ് മാസത്തെ വിൽപ്പന കൂടി ചേർന്നതോടെയാണ് എട്ടുലക്ഷത്തിലെത്തുന്നത്. പഞ്ച്, പഞ്ച് സിഎൻജി, പഞ്ച് ഇവി എന്നിവയുടെ വിൽപ്പന കണക്കുകൾ പ്രത്യേകമായി പുറത്തുവിടുന്നില്ല.
2021 ഒക്ടോബറിൽ വിപണിയിൽ എത്തിയ പഞ്ച്, 2022 ഓഗസ്റ്റ് മാസത്തോടെ ഒരുലക്ഷം യൂണിറ്റിന്റെ വിൽപ്പന പൂർത്തിയാക്കിയിരുന്നു. 2023 മെയ് മാസത്തിൽ ഇത് രണ്ടുലക്ഷമായി ഉയർത്തിയിരുന്നു. ഏഴ് മാസത്തിനിപ്പുറം ഡിസംബറിൽ മൂന്നുലക്ഷം യൂണിറ്റിന്റെ വിൽപ്പനയും പൂർത്തിയാക്കാനായി. 2023 ജൂലായിയിൽ നാലുക്ഷം യൂണിറ്റിലെത്തിയ വിൽപ്പന 2025-ൽ മാത്രം രണ്ടുലക്ഷം യൂണിറ്റിന്റെ കൂടി വിൽപ്പന കൈവരിച്ച് ആറുലക്ഷത്തിലെത്തുകയായിരുന്നു. 2026 ഫെബ്രുവരിയിൽ ഏഴുലക്ഷത്തിലെത്തിയ പഞ്ച് വിൽപ്പന ജൂലായ് മാസത്തോടെ എട്ട് ലക്ഷമെന്ന മാജിക് നമ്പറിൽ തൊട്ടു.
ഇന്റേണൽ കമ്പസ്റ്റ്യൻ എൻജിനൊപ്പം (ഐസ്) ഇലക്ട്രിക് കരുത്തിലും പഞ്ച് വിപണിയിൽ എത്തുന്നുണ്ട്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് പഞ്ചിന്റെ റെഗുലർ മോഡലിലുള്ളത്. ഇത് 88 ബി.എച്ച്.പി. പവറും 115 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എ.എം.ടി, അഞ്ച് സ്പീഡ് മാനുവൽ എന്നീ ട്രാൻസ്മിഷനും ഇതിലുണ്ട്. 73 ബി.എച്ച്.പി. പവറും 103 എൻ.എം. ടോർക്കുമാണ് പഞ്ചിന്റെ സി.എൻ.ജി. മോഡൽ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഇതിലും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകുന്നുണ്ട്.
പഞ്ച് ഇലക്ട്രിക് മോഡൽ ലൈനപ്പിൽ ലോങ്ങ് റേഞ്ച് മോഡലിൽ 122 എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലിൽ 81 എച്ച്.പി. പവറും 114 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് നൽകിയിരിക്കുന്നത്. 468 കിലോമീറ്റർ റേഞ്ച് നൽകുന്ന 40 കിലോവാട്ട്, മുമ്പുണ്ടായിരുന്ന 30 കിലോവാട്ട് എന്നിവയാണ് ബാറ്ററിപാക്കുകൾ. 6.49 ലക്ഷം രൂപയിലാണ് (ബാസ് അടിസ്ഥാനത്തിൽ) പഞ്ച് ഇലക്ട്രിക് മോഡലിന്റെ വില ആരംഭിക്കുന്നത്.
Content Highlights: Tata Punch reaches 8 lakh cumulative sales by July 2026., Milestone achieved through Petrol, CNG, and EV variants., Rapid growth: 1 lakh units sold between February 2026 and July 2026., Detailed breakdown of engine performance for ICE and Electric variants.
Published: 21 Jul 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented