
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്കും ഉത്സവ സീസണിലുമെല്ലാം പല കമ്പനികളും തൊഴിലാളികള്‍ക്ക് വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നത് അടുത്ത കാലത്തായി പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡീലര്‍മാരെ ജെ.കെ.സിമന്റ്‌സ് ആദരിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. വലിയ വില്‍പ്പന നേട്ടം സമ്മാനിച്ച 65 ഡീലര്‍മാര്‍ക്കാണ് ജെ.കെ. സിമന്റ്‌സ് മഹീന്ദ്രയുടെ എസ്.യു.വികള്‍ സമ്മാനിച്ചിരിക്കുന്നത്.
മഹീന്ദ്രയുടെ ഏറ്റവും മികച്ച എസ്.യു.വി. മോഡലുകളായ എക്‌സ്.യു.വി.700, സ്‌കോര്‍പിയോ എന്‍ എന്നീ മോഡലുകളാണ് ജെ.കെ. സിമന്റ്‌സ് ഡീലര്‍മാര്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇവര്‍ വഹിച്ച പങ്കിനെ അനുമോദിച്ചാണ് ഈ സമ്മാനങ്ങള്‍ നല്‍കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ഡീലര്‍മാരെയും പരിഗണിച്ചതില്‍ നിന്ന് ഏറ്റവും മികച്ച വില്‍പ്പന നേട്ടമുണ്ടാക്കിയ 65 പേര്‍ക്കാണ് വാഹനം സമ്മാനമായി നല്‍കിയിരിക്കുന്നത്.
വെള്ള നിറത്തില്‍ തീര്‍ത്തിരിക്കുന്ന വാഹനങ്ങളാണ് എല്ലാവര്‍ക്കും സമ്മാനമായി നല്‍കിയിരിക്കുന്നത്. ജെ.കെ. സിമന്റ് തന്നെയാണ് ഏറ്റവും മികച്ച ഡീലര്‍മാരായി കണ്ടെത്തിയ 65 പേര്‍ക്ക് വാഹനങ്ങള്‍ മഹീന്ദ്രയുടെ വാഹനങ്ങള്‍ സമ്മാനിക്കുന്ന വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 2021-ലാണ് മഹീന്ദ്ര എക്‌സ്.യു.വി.700 അവതരിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം തന്നെ സ്‌കോര്‍പിയോ എന്നും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മഹീന്ദ്രയുടെ ടോപ്പ് സെല്ലിങ്ങ് മോഡലുകളാണ് ഇരുവാഹനങ്ങളും.
അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എ.എക്‌സ്, എം.എക്‌സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് എക്‌സ്.യു.വി.700 എത്തിയിരിക്കുന്നത്. എം.എക്‌സ്. ശ്രേണിയില്‍ നാല് വേരിയന്റുകളാണ് എത്തുന്നത്. ഇതിന് 13.99 ലക്ഷം രൂപ മുതല്‍ 15.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം, എ.എക്‌സ് ശ്രേണിയില്‍ വിവിധ സീറ്റിങ്ങിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുമായി 30-ല്‍ അധികം വേരിയന്റുകളാണുള്ളത്. ഇതിന് 16.39 ലക്ഷം രൂപ മുതല്‍ 26.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
മഹീന്ദ്രയുടെ എസ്.യു.വി. മോഡലായ സ്‌കോര്‍പിയോ ഇന്ത്യന്‍ നിരത്തുകളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി എത്തിയ വാഹനമാണ് സ്‌കോര്‍പിയോ എന്‍. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി ആറ് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 13.60 ലക്ഷം രൂപ മുതല്‍ 21.98 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 14 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് മഹീന്ദ്രയുടെ എക്‌സ്.യു.വി.700, സ്‌കോര്‍പിയോ എന്‍ മോഡലുകളില്‍ നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഫോര്‍വീല്‍ ഡ്രൈവ് സംവിധാനങ്ങളും ഈ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ കാര്യക്ഷമാക്കുന്ന ഫീച്ചറുകള്‍ രണ്ട് വാഹനങ്ങളുടെയും മുഖമുദ്ര ആണെങ്കിലും എക്‌സ്.യു.വി.700-യില്‍ അഡാസ് അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Content Highlights: JK Cements gifts 65 mahindra xuv700 and scorpio n to 65 dealers
Published: 10 Apr 2024, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented