ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ മഹീന്ദ്ര തങ്ങളുടെ ശക്തി വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്. 2025-ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാർ ബ്രാൻഡാണ് ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര. ഇപ്പോഴിതാ, തങ്ങളുടെ പ്രധാന മോഡലുകളിൽ ഒന്നായ സ്കോർപിയോ N-ന് കൂടുതൽ പ്രചാരം ലഭിക്കുന്നതിനായി മുൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ മാത്യു ഹെയ്ഡനുമായി സഹകരിച്ചിരിക്കുകയാണ് കമ്പനി.
മഹീന്ദ്ര ഓസ്‌ട്രേലിയ പുറത്തിറക്കിയ ഒരു വീഡിയോയിൽ, സ്കോർപിയോ N ടോപ്-എൻഡ് Z8L+ വേരിയൻ്റ് ഓടിച്ച് എസ്‌യുവിയുടെ സമഗ്രമായ ഫീച്ചർ ഹെയ്ഡൻ പ്രേക്ഷകർക്ക് വിശദീകരിക്കുന്നത് കാണാം.
സ്കോർപിയോ N-ന്റെ ഡിസൈൻ മാറ്റമില്ലാതെ തുടരുന്നു എന്ന് മാത്യു ഹെയ്ഡൻ എടുത്തു പറയുന്നു. ഓസ്‌ട്രേലിയയിലെ ചൂടുള്ള വേനൽക്കാലത്ത് വളരെ ഉപകാരപ്രദമാകുന്ന വെൻ്റിലേറ്റഡ് മുൻ സീറ്റുകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ഓട്ടോ-ഡിമ്മിധ് IRVM എന്നിവ സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നു.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പോലുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. സെൻ്റർ കൺസോളിൽ ഗ്ലോസി-ബ്ലാക്ക് ഫിനിഷും റീപോസിഷൻ ചെയ്ത 4WD നോബും, EPB, ഓട്ടോ-ഹോൾഡ് സ്വിച്ചുകളും കാണാം.
ലെവൽ 2 ADAS ടെക്നോളജിയുള്ള സ്കോർപിയോ N-ൻ്റെ ടോപ്-എൻഡ് Z8L+ വേരിയൻ്റ് ആണ് മാത്യു ഹെയ്ഡൻ ഓടിച്ചത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, സ്പീഡ് ലിമിറ്റ് അലേർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ Z8L+ വേരിയൻ്റിൽ മാത്രമാണ് ലഭിക്കുന്നത്.
ഡ്രൈവിങ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും റോഡിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ഈ ഫീച്ചറുകൾ സഹായിക്കുന്നു എന്ന് ഹെയ്ഡൻ നിരീക്ഷിച്ചു. അതേസമയം, ലെവൽ 2 ADAS ഫീച്ചറുകളുള്ള മഹീന്ദ്ര സ്കോർപിയോ Z8L ട്രിം ആണ് ഇന്ത്യൻ വിപണിയിൽ ലഭ്യമായ മോഡൽ.
കൂടാതെ, മഹീന്ദ്ര സ്കോർപിയോ N-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിൽ നിരവധി ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഡേറ്റുകളും ഉണ്ടാകുമെന്നും സൂചനയുണ്ട്. കാബിനകത്താണ് ഏറ്റവും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. നിലവിൽ തന്നെ മികച്ച ഫീച്ചറുകളുള്ള ഈ വാഹനം എതിരാളികൾക്ക് ഒപ്പമെത്താൻ പുതിയ ഫീച്ചറുകളും നൂതന സംവിധാനങ്ങളും ഉൾക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്നിലും പിന്നിലുമുള്ള വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫുൾ ഡിജിറ്റൽ TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ ഇവയിൽ ഉൾപ്പെടാം. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്ക്രീൻ, ഡ്രൈവർ മെമ്മറി ഫങ്ഷനോടുകൂടിയ പവേർഡ് മുൻ സീറ്റുകൾ, ഡോൾബി അറ്റ്മോസുള്ള മെച്ചപ്പെടുത്തിയ ഹാർമൻ കാർഡോൺ ഓഡിയോ സിസ്റ്റം എന്നിവയും പ്രതീക്ഷിക്കുന്നു. ഓട്ടോ-പാർക്ക് ഫങ്ഷൻ പോലുള്ള സൗകര്യപ്രദമായ ഫീച്ചറുകൾ എസ്‌യുവിയുടെ ആകർഷണീയത വർധിപ്പിക്കും.
മഹീന്ദ്ര സ്കോർപിയോ N-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിൽ നിലവിലുള്ള 2.0-ലിറ്റർ ടർബോ-പെട്രോൾ, 2.2-ലിറ്റർ ടർബോ-ഡീസൽ എൻജിനുകൾ തുടരും. ഇവ രണ്ടും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ലഭ്യമാകും.
Content Highlights: Matthew Hayden explores the Mahindra Scorpio N Z8L+, highlighting premium features and advanced ADAS. Get a glimpse of the upcoming facelift`s enhanced tech and comfort.
Published: 01 Jan 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented