സ്കോര്‍പിയോ ഇന്ത്യയില്‍ എത്തി 20 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്കോര്‍പിയോ എന്‍ എത്തിയത്.

ഓഗസ്റ്റ് 15, ഇന്ത്യയിലെ ജനങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ ദിവസം വാഹനപ്രേമികളും മഹീന്ദ്ര ആരാധകരും കാത്തിരിക്കുന്നത് മഹീന്ദ്രയിൽ നിന്ന് ഉണ്ടാകുന്ന പ്രഖ്യാപനത്തിനായാണ്. വർഷങ്ങളായി മഹീന്ദ്ര തുടർന്ന് പോരുന്ന ഒരു കീഴ്‌വഴക്കമാണിത്. മഹീന്ദ്ര ഥാർ, ഥാർ റോക്‌സ്, സ്‌കോർപിയോ എൻ തുടങ്ങി ഇന്ത്യൻ വിപണിയിൽ താരങ്ങളായ മോഡലുകളെല്ലാം സ്വാതന്ത്ര്യ ദിനത്തിൽ പിറവിയെടുത്തവയാണ്.
മറ്റൊരു സ്വാതന്ത്ര്യദിനത്തിന് ഏറ്റവും അരികിൽ നിൽക്കുമ്പോൾ, ഈ വർഷം മഹീന്ദ്രയിൽ നിന്ന് ഏത് വാഹനമായിരിക്കും എത്തുകയെന്നതാണ് വാഹനപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നത്. ബിഗ് ഡാഡി ഓഫ് എസ്‌യുവി എന്ന വിശേഷണം സ്വന്തമാക്കി എത്തിയ സ്‌കോർപിയോ എൻ മോഡലിന്റെ മുഖംമിനുക്കിയ പതിപ്പായിരിക്കും ഈ വർഷം ഓഗസ്റ്റ് 15-ന് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-ലാണ് സ്‌കോർപിയോ എൻ എസ്‌യുവി ഇന്ത്യയിൽ എത്തിയത്. റെഗുലർ സ്‌കോർപിയോ ഇന്ത്യയിൽ എത്തി 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌കോർപിയോ എൻ എത്തിയത്. മികച്ച സ്‌റ്റൈലിങ്ങിലും ഫീച്ചർ സമ്പന്നമായും മികച്ച യാത്രാ അനുഭവം ഉറപ്പാക്കിയും ഓഫ് റോഡ് ഡ്രൈവിന് ഉൾപ്പെടെയുള്ള ശേഷിയും ഉറപ്പാക്കിയാണ് എൻ മോഡൽ എത്തിയത്. ഈ വാഹനത്തിന്റെ വരവോടെ റെഗുലർ പതിപ്പ് സ്‌കോർപിയോ ക്ലാസിക്ക് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
നേരിയ ഡിസൈൻ മാറ്റമാണ് സ്‌കോർപിയോയിൽ പ്രതീക്ഷിക്കാവുന്നത്. ഗ്രില്ലിന്റെ പാറ്റേണിലും ഹെഡ്‌ലൈറ്റിന്റെ ഡിസൈനിലും ബമ്പറിന്റെ ഘടനയിലുമെല്ലാമായിരിക്കും മാറ്റം വരുത്തുക. പുതിയ അലോയി വീൽ ആയിരിക്കും വശങ്ങളിൽ വരുത്തുന്ന മാറ്റം. ടെയ്ൽ ലാമ്പിന്റെ ഡിസൈനിലും മാറ്റം വരുത്തിയേക്കുമെന്നാണ് വിലയിരുത്തലുകൾ. ഫീച്ചർ സമ്പന്നമായി എത്തിയ വാഹനമായിരുന്നു സ്‌കോർപിയോ എൻ എങ്കിലും മഹീന്ദ്രയുടെ മറ്റ് മോഡലുകളിലെ കൂടുതൽ ഫീച്ചറുകൾ ഇത്തവണ ഈ വാഹനത്തിൽ ഇടംനേടും.
മെക്കാനിക്കലായി മാറ്റം സ്‌കോർപിയോ എൻ എസ്‌യുവിയിൽ പ്രതീക്ഷിക്കേണ്ടതില്ല. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളിലായിരിക്കും ഈ വാഹനം എത്തുക. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിൻ 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും ആറ് ടെറൈൻ മോഡുകളും നൽകും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാൻസ്മിഷൻ.
Content Highlights: Anticipated reveal of the Mahindra Scorpio-N facelift on August 15, 2026., Focus on exterior design updates including grille, headlamps, bumpers, and alloy wheels., Retains proven 2.0L turbo petrol and 2.2L diesel engine configurations., Continuation of Mahindra's tradition of major product announcements on Indian Independence Day.
Published: 18 Jul 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented