മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗത്തിലും 300 കിലോമീറ്റര്‍ ദൂരത്തിലും പറക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാങ്ഷ: ചിറകുകളോ പുറത്തേക്ക് കാണുന്ന പ്രൊപ്പല്ലറുകളോ ഇല്ലാത്ത പറക്കുംകാറിന്റെ മാതൃക ചൈനയിൽ ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയെന്ന് റിപ്പോർട്ടുകൾ. നവംബർ 21-ന് ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലായിരുന്നു പരീക്ഷണം.
റൺവേയുടെ സഹായമില്ലാതെ കുത്തനെ ഉയർന്ന വാഹനം വായുവിൽ തങ്ങി ദിശമാറ്റിയശേഷം സുരക്ഷിതമായി നിലത്തിറങ്ങുന്ന ദൃശ്യങ്ങൾ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു.
ഒരാൾക്ക് യാത്രചെയ്യാവുന്ന മാതൃകയ്ക്ക് 280 കിലോഗ്രാമാണ് പരമാവധി ടേക്ക്ഓഫ് ഭാരം. 120 കിലോഗ്രാംവരെ ചരക്ക് വഹിക്കാനാകും. പുറത്തേക്ക് കാണുന്ന പ്രൊപ്പല്ലറുകൾക്കുപകരം വാഹനത്തിനുള്ളിൽ ഘടിപ്പിച്ച ഫാനുകളാണ് ഉയരാനും വായുവിൽ തങ്ങാനും സഹായിക്കുന്നത്.
മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത്തിലും 300 കിലോമീറ്റർ ദൂരത്തിലും പറക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ. റൺവേ ഇല്ലാതെ ലംബമായി ഉയരാനും ഇറങ്ങാനും കഴിയുന്ന വാഹനസാങ്കേതികവിദ്യയിലെ ഒരു പരീക്ഷണമുന്നേറ്റമാണിത്.
Content Highlights: China conducted the first test flight of a wingless flying car in Changsha, Hunan province on November 21., The vehicle features internal fans instead of external propellers for vertical takeoff and landing., It has a maximum takeoff weight of 280 kg, can carry up to 120 kg of cargo, and seats one person., It boasts a top speed of 150 km/h and a flight range of 300 km.
Published: 26 Nov 2026, 11:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented