
ചെട്ടികുളങ്ങര: കൈത തെക്ക് 1716-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെയും 2639-ാം നമ്പർ വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും കുടുംബസംഗമവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡൻറ് സുനിൽ ചന്ദ്രൻ വള്ളികുന്നം ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി വി.ആർ. സാനിഷ് കുമാർ വിജയികളെ അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡൻറ് സതീഷ് ചെന്നിത്തല പ്രമുഖ വ്യക്തികളെ ആദരിച്ചു.
കരയോഗം പ്രസിഡൻറ് പി. വിജയകുമാർ അധ്യക്ഷനായി. കേശവൻകുട്ടിനായർ, ശ്രീലതാ രമേശ്, ഗീതാ ഗോപാലകൃഷ്ണൻ, വനിതാസമാജം പ്രസിഡൻറ് മായാ വിജയകുമാർ, സെക്രട്ടറി ആശ ഡി. പിള്ള, വാർഡ് മെമ്പർ എസ്. സഞ്ചു, കരയോഗം വൈസ് പ്രസിഡൻറ് വി.ബി. പ്രസന്നകുമാർ, സെക്രട്ടറി പി.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Published: 06 Sept 2026, 08:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented