മുതുകുളം : ആറാട്ടുപുഴ വലിയഴീക്കൽ സമീക്ഷയ്ക്കു സമീപം പ്രവർത്തിക്കുന്ന പലചരക്ക്-സ്റ്റേഷനറി കട കത്തിനശിച്ചു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ വലീയഴീക്കൽ കൊച്ചുകാട്ടിൽ ബിനീഷ്ദേവിന്റെ ഉടമസ്ഥതയിലുള്ള കടയിലാണു തീപ്പിടിത്തമുണ്ടായത്. അയ്യത്തുവീട്ടിൽ സുലഭയാണ് കട നടത്തുന്നത്.

To advertise here,

അതുവഴി പോകുകയായിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരാണ് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന്, ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ച്‌ തീയണയ്ക്കാൻ ശ്രമിച്ചു. കായംകുളത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കടയിലുണ്ടായിരുന്ന റഫ്രിജറേറ്ററും മിക്സിയും സാധനങ്ങളുമെല്ലാം കത്തിപ്പോയി.ഷോട്‌ സർക്കിറ്റാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.