തുറവൂർ : മാസങ്ങളായി കുടിവെള്ളവിതരണം താറുമാറായ വടക്കൻ പഞ്ചായത്തുകളിൽ പ്രതിഷേധമിരമ്പുന്നു. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളുടെ പരിധിയിലാണ് ജനങ്ങൾ ഏറെ വലയുന്നത്. പ്രതിഷേധം ശക്തമായപ്പോൾ പഞ്ചായത്തധികൃതർക്കും പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയാണ്. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് സുധർമണി ബാബുരാജ്
കുത്തിയതോട് പ്രസിഡന്റ് വി. വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളും ജനങ്ങളും വ്യാഴാഴ്ച രാവിലെ ചേർത്തല ജല അതോറിറ്റി ഓഫീസിനു മുന്നിൽ ധർണ നടത്തി. എത്രയുംവേഗം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് സമരക്കാർ പിരിഞ്ഞത്. തുറവൂർ പഞ്ചായത്തംഗങ്ങൾ കഴിഞ്ഞദിവസവും ജല അതോറിറ്റിക്കു മുന്നിൽ സമരം നടത്തിയിരുന്നു.
കോടംതുരുത്ത് പഞ്ചായത്തിൽ ബി.ജെ.പി.അംഗങ്ങൾ സമരം നടത്തി.ഒന്നാം വാർഡിലെ 60 കുടുംബങ്ങൾക്കാണിവിടെ വെള്ളം കിട്ടാത്തതെന്നാണ് സമരക്കാർ പറയുന്നത്.
ശുദ്ധജലത്തിനായി ജപ്പാൻ പദ്ധതിയെ മാത്രമാണിവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്.പരമ്പരാഗത ശുദ്ധജല സ്രോതസ്സുകളെല്ലാം നശിച്ചതിനാൽ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടത്തിലാണ്.
കൂടുതൽ ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് വണ്ടിയിൽ വെള്ളം എത്തിച്ചുനൽകുന്നുണ്ട്. എങ്കിലും ആവശ്യങ്ങൾക്ക് ഇതു മതിയാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. തുറവൂർ പഞ്ചായത്ത് 10-ാം വാർഡ് പുതുവീട്ടിക്കരിയിലെ 14 കുടുംബങ്ങൾക്ക് രണ്ടുമാസത്തിലധികമായി വെള്ളം കിട്ടാത്ത സംഭവത്തിൽ ജനങ്ങൾ പഞ്ചായത്തംഗങ്ങളെ തടഞ്ഞുവെച്ചിരുന്നു. വ്യാഴാഴ്ച പ്രദേശത്ത് ജല അതോറിറ്റി അധികൃതരെത്തി പരിശോധന നടത്തി. നിലവിൽ ജനങ്ങൾ കുട്ടംചാലിൽനിന്നു വള്ളത്തിലാണ് വെള്ളം കൊണ്ടുവരുന്നത്.
Published: 27 Nov 2026, 02:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented