ശാസ്താംകോട്ട : ശാസ്താംകോട്ട ജങ്ഷനിൽ കാലപ്പഴക്കം കാരണം തകർന്നുകിടന്ന ഓടയുടെ സ്ലാബുകൾ മാറ്റി പുതിയത് ഇട്ടുതുടങ്ങി. എന്നാൽ ഓടയുടെ നവീകരണം നീളുകയാണ്. കരുനാഗപ്പള്ളി-ശാസ്താംകോട്ട പാതയുടെ വടക്കുഭാഗത്ത് പൊട്ടിപ്പൊളിഞ്ഞുകിടന്നിരുന്ന സ്ലാബുകൾ യാത്രക്കാർക്ക് അപകടഭീഷണിയായിരുന്നു. മിക്കതും പകുതിഭാഗംവരെ തകർന്നനിലയിലായിരുന്നു.
ഇത്തരം സ്ലാബുകളിലൂടെ കാൽവഴുതി ഓടയിൽവീണ് യാത്രികർക്ക് പരിക്കേൽക്കുന്നത് പതിവായി. പാതയോട് ചേർന്നാണ് ഓട. മറ്റ് നടവഴികളില്ലാത്തതിനാൽ വിദ്യാർഥികളുൾപ്പെടെ കാൽനടക്കാർ ഓടയുടെ മുകളിലൂടെയാണ് സഞ്ചാരം. അടുത്തെത്തുമ്പോൾ മാത്രമേ തകർച്ച ശ്രദ്ധയിൽപ്പെടൂ. അപ്പോഴേക്കും കാൽ ഓടയിൽ വീണിരിക്കും. അടുത്തിടെ കിഫ്ബിയിലുൾപ്പെടുത്തി പാത വികസിപ്പിച്ചെങ്കിലും ഓടയുടെ മുകളിൽ കോൺക്രീറ്റ് സ്ലാബിട്ടില്ല. ഓടയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പരാതികൾക്ക് ഇടയാക്കി.
ഇതുസംബന്ധിച്ച് നിരന്തരം വാർത്തയും നൽകി. തുടർന്നാണ് കെ.ആർ.എഫ്.ബി. ഇടപെട്ട് കരാറുകാരെക്കൊണ്ട് തകർന്ന സ്ലാബുകൾ മുഴുവനും മാറ്റി പുതിയത് ഇട്ടുതുടങ്ങിയത്. അതോടെ ജങ്‌ഷനിലൂടെ ഓടയിൽ വീഴാതെ നടക്കാൻ സൗകര്യമായി.
Published: 27 Nov 2026, 02:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented