തെന്മല : തെന്മല-ഡാം പാതയിൽ 'എസ്' വളവ് ഭാഗത്ത് മാസങ്ങളായി ഉണങ്ങിനിന്ന മരം വനംവകുപ്പ് മുറിച്ചുമാറ്റി. വ്യാഴാഴ്ച രാവിലെയാണ് മരം മുറിച്ചുനീക്കിയത്.

To advertise here,

ഗതാഗതം പൂർണമായും നിരോധിച്ച്, വൈദ്യുതലൈനുകൾ അഴിച്ചുമാറ്റിയാണ് മരം നീക്കിയത്.

ഡാം പാതയിലൂടെയെത്തിയ വാഹനങ്ങൾ ദേശീയപാതയിലൂടെ തിരിച്ചുവിട്ടു. തെന്മല ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകൾനീണ്ട ജോലികൾ നടന്നത്.

പാതയിൽ വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന സ്ഥലത്താണ് ഏതുനിമിഷവും വീഴുന്ന തരത്തിൽ മരം ഉണങ്ങിനിന്നിരുന്നത്. മരത്തിന്റെ ശിഖരങ്ങൾ ഒട്ടേറെത്തവണ വൈദ്യുത ലൈനിനുമുകളിൽക്കൂടി റോഡിലേക്ക് വീണിരുന്നു.

മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയതിനെത്തുടർന്നാണ് അധികൃതരുടെ ഇടപെടൽ.