കൊല്ലം :സെയ്ന്റ് റാഫേൽ സെമിനാരിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ തുടങ്ങി. സെമിനാരി അങ്കണത്തിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ജൂബിലി പതാക ഉയർത്തി.

To advertise here,

വികാർ ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ, സെമിനാരി റെക്ടർ ഫാ. സിയോൻ, ചാൻസലർ ജെറി ഐസക്, മോൺ. വിൻസെന്റ് മച്ചാഡോ, പി.ആർ.ഒ. ഫാ. ലാസർ എസ്. പട്ടകടവ്, പ്രോക്യൂറേറ്റർ ഫാ. ജോളി എബ്രഹാം, ഫാത്തിമ കോളേജ് മാനേജർ ഫാ. ജോസഫ് ജോൺ, ഫാ. സേവ്യർ ലാസർ, വൈസ് റെക്ടർ ഫാ. മാക്സ്‌വെൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ ജൂബിലി സമാരംഭ ദിവ്യബലി നടത്തി.

ആഘോഷങ്ങളുടെ ഭാഗമായി ഡിസംബറിൽ കൊല്ലം രൂപതയിലെ സെമിനാരി ബ്രദേഴ്സി‌ന്റെ പേരന്റ്സ്‌ ഡേ ആഘോഷം നടത്തുമെന്ന് രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ അറിയിച്ചു.