കുന്നങ്കരി : കുന്നങ്കരി കരുമാലിൽ പാലം പുതുക്കിപ്പണിയുമെന്ന് റെജി ചെറിയാൻ എം.എൽ.എ. പാലവും അനുബന്ധ റോഡും സന്ദർശിച്ചശേഷമാണ് എം.എൽ.എ. ഇക്കാര്യം അറിയിച്ചത്. വെളിയനാട് പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലം വി.എം. സുധീരൻ എം.പി. ആയിരുന്ന വേളയിൽ 1999 ൽ അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചതാണ്.
ഇപ്പോൾ വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ വീതികുറഞ്ഞപാലത്തിലൂടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യവും പാലത്തിന്റെ കാലപ്പഴക്കവും പരിഗണിച്ച് പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തു വരുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കുന്നങ്കരി 372-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം ഭാരവാഹികളുടെ നേതൃത്വത്തിൽ എം.എൽ.എ.യ്ക്ക് നിവേദനവും നൽകി.
സർക്കാർ ഫണ്ട് ലഭ്യമായില്ലെങ്കിൽ ജനകീയ പങ്കാളിത്തത്തോടെ അടിയന്തരമായി പാലത്തിന്റെ വീതികൂട്ടി വലിയ വാഹനങ്ങൾ കയറുന്നവിധം സഞ്ചാരയോഗ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ സി.വി. രാജീവ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സാബു തോട്ടുങ്കൽ, രാജേഷ് ചാലുങ്കൽ, ശാഖായോഗം പ്രസിഡന്റ് കെ.ബി. മോഹനൻ തയ്യിൽ, ശാഖായോഗം മാനേജിങ് കമ്മിറ്റി അംഗമായ ടി.വി. ബിജു തെക്കേവാഴയിൽ, രമ്യാ സന്തോഷ് തെക്കുംമുറി എന്നിവർ പങ്കെടുത്തു.
Published: 27 Nov 2026, 02:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented