നൈപുണ്യ കോളേജിൽ ബ്ലൂ ഇക്കോണമി ദ്വിദിന സെമിനാർ തുടങ്ങി
ചേർത്തല : വികസനത്തിനു കടലും കരയും ഒരുപോലെ ഉപയോഗപ്പെടുത്തണമെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും കടൽ കൂടാതെയുള്ള വികസനം ആലപ്പുഴയ്ക്ക് സാധ്യമല്ലെന്നും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ചേർത്തല നൈപുണ്യ കോളേജിൽ ബ്ലൂ ഇക്കോണമി ദ്വിദിന ആഗോള സിംപോസിയം ഡയലോഗ്-2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏതു വികസനം കൊണ്ടുവരുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തെ ദോഷകരമായി ബാധിക്കാതെ കൊണ്ടുവരണമെന്ന പൊതുതത്ത്വമാണ് വേണ്ടത്. കടലിൽനിന്നുള്ള മത്സ്യസമ്പത്ത് മാത്രമല്ല, ചരക്കുകൈമാറ്റം ഉൾപ്പെടെയുള്ള സാഹചര്യവും പരിഗണിക്കണം. മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന മിഷൻ സമുദ്ര പദ്ധതിയുമായി യോജിച്ചുപോകുന്നതാണ് ബ്ലൂ ഇക്കോണമി എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
എറണാകുളം അങ്കമാലി മേജർ അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാന്തുരുത്തി അധ്യക്ഷനായി. പി. പ്രസാദ് എം.എൽ.എ., കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, മുട്ടം സെയ്ന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, കൗൺസിലർ എം.സി. ഷൈനത, ഡീൻ ഡോ. അജയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ബ്ലൂ ഇക്കോണമിയെ ആസ്പദമാക്കിയുള്ള ഗവേഷണപ്രബന്ധങ്ങളുടെ സംഗ്രഹം ഉൾപ്പെടുത്തിയ ബുക്ക് ഓഫ് അബ്‌സ്ട്രാക്ട്‌സ് പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. തുടർന്ന്, വിവിധ മേഖലകളിൽനിന്നുള്ള ഗവേഷകരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ആശയങ്ങളും ഗവേഷണസാധ്യതകളും അവതരിപ്പിച്ചു. 26-ന് സെമിനാർ സമാപിക്കും.
Published: 26 Sept 2026, 02:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented