ആലപ്പുഴ : മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ടു ഡൽഹിയിൽ സമരം നടത്തിയ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയെയും പ്രതിപക്ഷനേതാവ് പിണറായി വിജയനനുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകർ ജനറൽ ആശുപത്രിക്കുസമീപം ശനിയാഴ്‌ച രാത്രി റോഡുപരോധിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

To advertise here,

വലിച്ചിഴച്ചാണ്‌ നേതാക്കളെയും പ്രവർത്തകരെയും പോലീസ് വാഹനത്തിൽ കയറ്റിയത്. ജില്ല സെക്രട്ടേറിയറ്റംഗം അരുണിന്റെ ഷർട്ടു വലിച്ചുകീറി.

പ്രവർത്തകരുടെ മൊബൈൽ ഫോണുകൾക്കും കേടുപാടുപറ്റി. ഇതേത്തുടർന്നു സൗത്ത് സ്റ്റേഷനിൽ പോലീസും പ്രവർത്തകരും തമ്മിൽ ബഹളമുണ്ടായി.

സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിനു സമീപത്തുനിന്നു ജനറൽ ആശുപത്രി ജങ്‌ഷനിലെത്തിയാണു പ്രവർത്തകർ റോഡുപരോധിച്ചത്.

സംസ്ഥാന ട്രഷറർ ആർ. രാഹുൽ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിൽ എസ്.ഐ.ആറിന്റെ പ്രയോജനം കിട്ടിയതു വി.‍ഡി. സതീശനാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ജയിംസ്‌ ശാമുവേൽ, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ അനീഷ്‌ കുര്യൻ, കെ.ജി. അരുൺകുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്‌ണൻ, അജു ആനന്ദ്‌, ജില്ല കമ്മിറ്റിയംഗം രമ്യ സുർജിത്‌ തുടങ്ങിയവർ പങ്കെടുത്തു.