വള്ളിക്കുന്ന് : ഗ്രാമപ്പഞ്ചായത്തിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ച ശുചീകരണത്തൊഴിലാളികളെയും ആയുർവേദ ഡിസ്പെൻസറിയിലെ അറ്റൻഡറെയും പിരിച്ചുവിട്ടതിലും പുതിയ നിയമനങ്ങൾ നടത്തിയതിലും പ്രതിഷേധിച്ച് സി.പി.എം. നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.

To advertise here,

സർക്കാർ ഉത്തരവുകൾ മറികടന്ന് 15 വർഷത്തിലധികമായി ജോലി ചെയ്തിരുന്നവരെ കാരണമില്ലാതെ പിരിച്ചുവിട്ടെന്നും ചില നേതാക്കളുടെ ഭാര്യമാരെയും മക്കളെയും അഭിമുഖം നടത്തി അനധികൃതമായി നിയമിച്ചെന്നുമാണ് സി.പി.എമ്മിന്റെ ആരോപണം. ജില്ലാ കമ്മിറ്റി അംഗം ഇ. നരേന്ദ്രദേവ് മാർച്ച് ഉദ്ഘാടനം ചെയ്തു. അരിയല്ലൂർ ലോക്കൽ സെക്രട്ടറി അനീഷ് വലിയാട്ടൂർ അധ്യക്ഷനായി. വള്ളിക്കുന്ന് ലോക്കൽ സെക്രട്ടറി കായമ്പടം വേലായുധൻ, ടി.വി. രാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിജയൻ പൊക്കടവത്ത്, വി. ശ്രീനാഥ്, ഗ്രാമപ്പഞ്ചായത്ത് അംഗം കെ.വി. അജയ് ലാൽ എന്നിവർ സംസാരിച്ചു.