പെരിന്തൽമണ്ണ : ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു. സംഘടനകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പന്തംകൊളുത്തി പ്രകടനവും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു.

To advertise here,

കോടതിപ്പടിയിൽ നടന്ന പൊതുയോഗം കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ. അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. എം.എം. മുസ്തഫ അധ്യക്ഷനായി.

എം.കെ. ശ്രീധരൻ, സി. ദിവാകരൻ, പി. ഗോവിന്ദപ്രസാദ്, അമ്പിളി മനോജ്, ടി.കെ. ജയൻ, സി.പി. രാമദാസ് എന്നിവർ സംസാരിച്ചു.

അങ്ങാടിപ്പുറം : സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വനിതാ നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ജോൺ ബ്രിട്ടാസ് എം.പി. തുടങ്ങിയ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം. സി.ഐ.ടി.യു., കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ, കർഷകസംഘം എന്നിവയുടെ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. കെ.െഎസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് എം.പി. അലവി ഉദ്ഘാടനംചെയ്തു.

കർഷകസംഘം വില്ലേജ് സെക്രട്ടറി പി. പ്രേമചന്ദ്രൻ അധ്യക്ഷനായി. സി.ഐ.ടി.യു. പഞ്ചായത്ത് സെക്രട്ടറി കെ. ദിലീപ്, കിനാതിയിൽ റഷീദ്, കെ. ദാസൻ, കെ.ടി. അലി അസ്കർ, എസ്. സുരേന്ദ്രൻ, സി. സജി എന്നിവർ നേതൃത്വംനൽകി.

വെൽഫെയർ പാർട്ടിഐക്യദാർഢ്യം

അങ്ങാടിപ്പുറം : ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി. അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു.

ജന്തർ മന്ദറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറിമാരായ ലുബൈബ് ബഷീർ, മുഹമ്മദ് അൽഫോസ് എന്നിവരടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

വെൽഫെയർ പാർട്ടി നേതാക്കളായ ഖാദർ അങ്ങാടിപ്പുറം, സൈദാലി വലമ്പൂർ, സക്കീർ അരിപ്ര, ഷിഹാബ് തിരൂർക്കാട്, നൗഫൽ ബാബു, മനാഫ് തോട്ടേളി, കെ.വി. ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.