ഇരിങ്ങാലക്കുട : അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന മഹാത്മാഗാന്ധി പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു. പാർക്കിന്റെ ചുറ്റിലും സ്റ്റീലുകൊണ്ടുള്ള ഫെൻസിങ് പൂർത്തിയായി. കവാടത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ജനകീയ പങ്കാളിത്തത്തോടെ കഴിഞ്ഞ നവംബറിലാണ് നവീകരണപ്രവൃത്തികളുടെ ഉദ്ഘാടനം നടന്നത്.
നടപ്പാത കട്ടവിരിക്കൽ, ഫെൻസിങ്, കവാടം എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ടിയിരുന്നത്.
ജൂലായ് 31-നകം ഈ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, നടപ്പാതയുടെ കോൺക്രീറ്റിങ് മാത്രമാണ് നടന്നിരുന്നത്. മഴമൂലം ഓണം കഴിഞ്ഞിട്ടും പൂർത്തിയായിരുന്നില്ല. ഇത് ഏറെ പ്രതിഷേധമുയർത്തിയിരുന്നു. പാർക്ക് നവീകരണത്തിന് കൗൺസിലർ സ്മിതാ കൃഷ്ണകുമാർ മുൻകൈയെടുത്ത് കേന്ദ്രസർക്കാർ ഫണ്ടായ 35 ലക്ഷം രൂപ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയത്. 42 സെന്റ് സ്ഥലത്ത് കിഴക്കുഭാഗത്ത് കുട്ടികൾക്കുള്ള പാർക്ക്, മധ്യത്തിൽ ഓപ്പൺ ജിം, പടിഞ്ഞാറേ അറ്റത്ത് ബോൾ ബാഡ്മിന്റൺ കോർട്ട് എന്നിവയാണ് നിർമിക്കുന്നത്.
കവാടത്തിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞാൽ നടപ്പാതയിൽ കട്ടവിരിക്കൽ, ചെയറുകൾ ഒരുക്കും. നഗരസഭാ എൻജിനീയറിങ് വിഭാഗത്തിനാണ് ഇതിന്റെ മേൽനോട്ടം.
Published: 10 Oct 2026, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented