ചാരുംമൂട്: ഇടപ്പോൺ ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും നൂറനാട് കൃഷിഭവനും ചേർന്ന് ലോകനാളികേരദിനം ആചരിച്ചു. നൂറനാട് കൃഷി ഓഫീസർ ഡോ. ലക്ഷ്മി ശേഖർ തെങ്ങിൻതൈ നട്ടു. പഞ്ചായത്തംഗം സൗമ്യാ രാജേഷ്, പി.ടി.എ. പ്രസിഡന്റ് ഐശ്വര്യാ ജയേഷ്, ഹെഡ്മിസ്ട്രസ് രാജി എസ്. സിന്ധു, മാനേജ്‌മെന്റ് പ്രതിനിധി ഡി. ശ്രീകല, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.എസ്. സജീന, കൃഷി അസിസ്റ്റന്റ് ജെ. രഞ്ജിത്, സ്റ്റാഫ് സെക്രട്ടറി ദിവ്യാ കൃഷ്ണ എന്നിവർ പങ്കെടുത്തു.

To advertise here,

ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ലോകനാളികേരദിനം ആചരിച്ചു. ദത്തുഗ്രാമത്തിൽ തെങ്ങിൻതൈ നട്ടായിരുന്നു ദിനാചരണം. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്. റീന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സജീബ് ഖാൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കുഞ്ഞുപിള്ള, പ്രിൻസിപ്പൽ വി. ലക്ഷ്മി, ടി.ആർ. ദീപ്തി, എൻ.എസ്.എസ്. കോഡിനേറ്റർ ജെ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.