
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട സി.ഐ.ടി.യു. പ്രവർത്തകൻ സുരേന്ദ്രന്റെ രക്തസാക്ഷിത്വദിനം ആചരിച്ച് വോളന്റിയർ മാർച്ചും പ്രകടനവും നടത്തി. 29 വർഷം മുൻപാണ് പയ്യന്നൂർ കോറോം സ്വദേശിയായ സുരേന്ദ്രൻ കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട്ടെ ചുമട്ടുതൊഴിലാളിയായിരുന്നു.
പുതിയകോട്ടയിൽ നടന്ന അനുസ്മരണസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ ഉദ്ഘാടനംചെയ്തു. സുരേന്ദ്രനെ കൊലപ്പെടുത്തിയ ആർ.എസ്.എസുകാർ ഇന്നും അതേ കൃത്യം നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനാണ് ആർ.എസ്.എസ്സിന്റെ ആക്രമണം. സി.പി.എം. കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു. സി.പി.എം. കാഞ്ഞങ്ങാട് എരിയാ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹൻ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. രമേശൻ, അഡ്വ. പി. അപ്പുക്കുട്ടുൻ, വി.വി. പ്രസന്നകുമാരി, കെ.വി. രാഘവൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Content Highlights: CPM state committee member P Jayarajan inaugurated the Surendran commemoration meet organised by the party area committee in Kanhangad.
Published: 28 Nov 2026, 09:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented