പരിയാരം: ജില്ലയിലെ സി.ബി.എസ്.ഇ. സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിലുള്ള കായികമേളയിൽ 120 പോയിന്റോടെ ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ മമ്പറം കിരീടം നേടി. 111 പോയിന്റ് നേടിയ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ റണ്ണർ അപ്പ് ആയി. 61 പോയിന്റ് നേടിയ കണ്ണൂർ ചിന്മയ വിദ്യാലയം മൂന്നാം സ്ഥാനം നേടി.

To advertise here,

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന കായികമേളയുടെ സമാപന സമ്മേളനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ ഉദ്ഘാടനം ചെയ്തു.

സഹോദയ പ്രസിഡന്റ് കെ.പി. സുബൈർ, ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. റെജി സ്കറിയ സി.എസ്.ടി., മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ പി.പി. പ്രദ്യുമ്നൻ, വിൻസൻറ്‌ ഫിലിപ്പ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.