പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ അടിപ്പാതക്കടുത്തുള്ള ഹൈറ്റ് ഗേജിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി. പുതിയങ്ങാടി മാട്ടൂൽ ഭാഗത്തുനിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് ബി.വി. റോഡ് ഭാഗത്തെ ഹൈറ്റ് ഗേജിൽ ബസിന്റെ പിന്നിലെ ഏണിയുടെ മുകൾഭാഗം കുടുങ്ങിനിന്നത്.

To advertise here,

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഇതോടെ ഇരുഭാഗത്തും വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ കട്ടർ ഉപയോഗിച്ച് ഏണിയുടെ മുകൾഭാഗത്ത് തട്ടിക്കിടന്ന ഭാഗം മുറിച്ചുമാറ്റിയാണ് യാത്ര തുടർന്നത്. ഹോം ഗാർഡ് ടി.വി. ബാബുവും നാട്ടുകാരും ചേർന്നാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.

ഉയരക്കൂടുതലുള്ള വാഹനങ്ങൾക്ക് പോകാൻപറ്റാത്ത വഴിയിലൂടെ നിയമം ലംഘിച്ച് വലിയ വാഹനങ്ങൾ നടത്തുന്ന യാത്രകളാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നത്.