
ചാവക്കാട്: വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തിൽ തത്ത്വമസി ഗൾഫ് നടത്തിയ ദേശവിളക്കുത്സവം ഭക്തിനിർഭരമായി. വൈകീട്ട് ദീപാരാധനയ്ക്കുശേഷം തിരുവത്ര ഗ്രാമക്കുളം കാർത്യായനി ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പാലക്കൊമ്പെഴുന്നള്ളിപ്പ് രാത്രി പത്തോടെ ക്ഷേത്രത്തിലെത്തി.
500 താലങ്ങളുടെയും തങ്കരഥം, ഉടുക്കുപാട്ട്, ചിന്തുപാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻകലാരൂപങ്ങൾ, തുള്ളൽ എന്നിവയുടെയും അകമ്പടിയോടെയെത്തിയ എഴുന്നള്ളിപ്പിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു.
ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം ഭജനമണ്ഡലി ഗുരുവായൂരിന്റെ ഭക്തിഗാനമേളയുണ്ടായി. തുടർന്ന് ഉടുക്കുപാട്ട്, തിരിയുഴിച്ചിൽ, പാൽക്കിണ്ടിയെഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും എന്നിവയും ഉണ്ടായി. പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്കും രാത്രിയിലുമായി പതിനായിരം പേർക്കുള്ള അന്നദാനവും ഒരുക്കിയിരുന്നു.
രാവിലെമുതൽ ഭക്തർക്ക് വിളക്കുപന്തലിൽ ദർശനസൗകര്യവും ഒരുക്കിയിരുന്നു. തത്ത്വമസി ഗൾഫ് ഭാരവാഹികളായ എൻ.ബി. ബിനീഷ്‌രാജ്, രഞ്ജിത്ത് ശിവരാമൻ, എൻ.വി ഷിജിത്ത്, ഗുരുപാദപുരി അയ്യപ്പസേവാസംഘം ഭാരവാഹികളായ ചെയർമാൻ ഡോ. പി.വി. മധുസൂദനൻ, കൺവീനർ എൻ.വി. മധു, ഖജാൻജി എൻ.കെ പുഷ്പദാസ് എന്നിവർ നേതൃത്വം നൽകി.
Content Highlights: The Deshavilakku festival at Chavakkad Viswanatha Temple was celebrated with devotional fervour, featuring cultural processions and a grand feast.
Published: 28 Nov 2026, 09:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented