ഞ്ചുമാസംകൊണ്ട് വിളവെടുക്കാവുന്ന ആദായവും ഔഷധഗുണവുമുള്ള ഇനമാണ് ഗജേന്ദ്രന്‍ ചേന. പേരുപോലെത്തന്നെ തലയെടുപ്പുണ്ട് ഈ ചേനയുടെ വലുപ്പത്തിനും ഗുണത്തിനും. മൂന്നുകിലോ വിത്തിട്ടാല്‍ മുപ്പത് കിലോവരെ വിളവെടുക്കാം. ഗജേന്ദ്രന്‍ ചേനയുടെ അകം നല്ലവെള്ളനിറമാണ്. നല്ല വേവുന്ന ഈ ചേന കഴിക്കാനും സ്വാദിഷ്ഠമാണ്.

To advertise here,

വീട്ടുവളപ്പിലും കൃഷിയിടത്തിലും കൃഷിചെയ്യാം. തിരുവനന്തപുരം നരുവാമൂട്ടിലും കാട്ടാക്കടയിലുമുള്ള രണ്ടേക്കറോളം സ്ഥലത്ത് ഗജേന്ദ്രന്‍ ചേന കൃഷിചെയ്ത് ആര്‍. ബാലചന്ദ്രന്‍നായര്‍ വിളവെടുത്തിട്ടുണ്ട്. ആന്ധ്രയില്‍നിന്നാണ് ഈ വിത്തിനം ലഭിച്ചത്.

വീട്ടിലെ ചപ്പുചവറുകള്‍ ഉള്‍പ്പെടെ ജൈവവസ്തുക്കള്‍ ഉപയോഗിച്ച് കൃഷിചെയ്യാം. അഞ്ചടി അകലത്തില്‍ രണ്ടടി താഴ്ചയില്‍ കുഴികളെടുത്ത് വിത്തിട്ട് അതിനു മുകളില്‍ കമ്പോസ്റ്റ്, 10 ഗ്രാം കുമ്മായം, 10 ഗ്രാം നിമോ എന്നിവ ഇട്ടുകൊടുക്കണം. മുളച്ചതിനുശേഷം ചാണകപ്പൊടി ചേര്‍ത്ത് മണ്ണിട്ടുകൊടുക്കണം. രാസവളമോ, കീടനാശിനിയോ ആവശ്യമില്ല.

അഞ്ചുമാസമാകുമ്പോള്‍മുതല്‍ വിളവെടുക്കാമെന്ന് ബാലചന്ദ്രന്‍നായര്‍ പറഞ്ഞു. വിളവെടുക്കുന്ന ചേന ആറുമാസംവരെ കേടുവരാതെ ഇരിക്കും. തോരന്‍, എരിശ്ശേരി, പായസം, അവിയല്‍, മെഴുക്ക്പുരട്ടി, വറ്റല്‍ എന്നിവയുണ്ടാക്കാം. കല്യാണസദ്യയ്ക്കും ഹോട്ടലുകളിലുമാണ് ഈ ചേനയ്ക്ക് ആവശ്യം കൂടുതല്‍.

വിവരങ്ങള്‍ക്ക്: 9497009169.

Content Highlights: Gajendra variety of Elephant Foot Yam