ഞാൻ സംസാരിച്ചാൽ, അവർ എന്നെ ജഡ്ജ് ചെയ്യാം. ഞാൻ ശ്രമിച്ചാൽ പരാജയപ്പെടും. ഞാൻ അടുത്താൽ, അവർ അകന്നുപോകും... ഇതാണ് മനസിൽ ചിന്തയെങ്കിൽ അത്‌ ചിലപ്പോൾ അവോയിഡന്റ് പേഴ്സണലാറ്റി ട്രെയിറ്റുമായി ബന്ധപ്പെട്ടിരിക്കാം..

To advertise here,

ഒരു ലജ്ജാശീലനായ കൗമാരക്കാരന്റെ ക്ഷണികമായ അരക്ഷിതാവസ്ഥകൾ മാത്രമല്ല ഇവ. ചില ചെറുപ്പക്കാർക്ക്, ഈ ചിന്തകൾ അവരുടെ ആത്മാഭിമാനത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു നിശബ്ദ പോരാട്ടത്തിന്റെ അടിസ്ഥാനമാണ്. ഇതാണ് അവോയിഡന്റ് പേഴ്സണലാറ്റി ഡിസോർഡറുമായുള്ള പോരാട്ടം. ഇത് പലപ്പോഴും അന്തർമുഖതയുമായി താരതമ്യ ചെയ്യപ്പെടാം.

എന്നാൽ, അവോയിഡന്റ് പേഴ്സണലാറ്റി ട്രെയിറ്റ് വേറെയാണ് ഇതാണ് കൂടുതലും യുവാക്കളിൽ കണ്ടുവരുന്നത്. ഒറ്റനോട്ടത്തിൽ, അവോയിഡന്റ് പേഴ്സണലാറ്റി ട്രെയിറ്റ് ഉള്ള ഒരു ചെറുപ്പക്കാരനെ വെറും "ശാന്തൻ" അല്ലെങ്കിൽ "ഉൾവലിഞ്ഞയാൾ" എന്ന് തെറ്റിദ്ധരിക്കാം. സ്മാർട് ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും കൂടുതൽ നേരം ഉപയോ​ഗം ഇതിന് ആക്കം കൂട്ടാം. 

പലപ്പോഴും അവോയിഡന്റ് പേഴ്സണലാറ്റി ഡിസോർഡറുമായി ട്രെയിറ്റിന് യാതൊരു ബന്ധവുമില്ല. ശരിക്കും പറഞ്ഞാൽ അവോയിഡന്റ് പേഴ്സണലാറ്റി ഡിസോർഡറെന്നത് ക്രോണിക്ക് മെന്റൽ ഹെൽത് ഡിസോർഡർ വിഭാ​ഗത്തിൽപെടുന്നു. 

''അവോയിഡന്റ് പേഴ്‌സണാലിറ്റി ട്രെയിറ്റ് കൂടുതലും യുവാക്കളിലും വരാനുള്ള കാരണം സ്മാര്‍ട്‌ഫോണിന്റെ അധിക ഉപയോഗവും ഡിജിറ്റല്‍ ലോകത്തെ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങളാണ്. ഇപ്പോഴുള്ള ജെനറേഷന്‍ മുഴുവന്‍ സമയവും ഗാഡ്ജറ്റിലാണ്. ഇത്തരത്തില്‍ അവരുടെ ലോകം മുഴുവനായി ടെക്‌നോളജിയില്‍ അധിഷ്ഠിതമായി തുടങ്ങി. പണ്ട് ഒരു 20 വര്‍ഷത്തെ തലമുറയ്ക്ക് മുന്നോ നോക്കുമ്പോള്‍ അവര്‍ 18 വയസ് പ്രായമുള്ളപ്പോള്‍ എങ്ങനെയാണ് കൂട്ട് കൂടി നടന്നതെന്നിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ചെറിയ സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ക്ലബുകള്‍ നിലനിന്നിരുന്നു. ഇപ്പോള്‍ അതെല്ലാം വിരളമാണ്. അതുപോലെ പള്ളിപ്പെരുന്നാളുകളിലും ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലുമെല്ലാം യുവാക്കളുടെ പ്രാതിനിധ്യം താരതമ്യേനേ കുറയുന്നതായി കാണപ്പെടുന്നു.

സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നതാണ് അവര്‍ നല്ലതായി കരുതുന്നത്. അതില്‍ മുഴുകുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. സാമൂഹിക മാധ്യമങ്ങളില്‍ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോള്‍ ഡിവൈസിലുള്ള ലോകത്തെയും അതിലുള്ള ആളുകളെയും മാത്രം ഒതുങ്ങി പോകുന്നു. ഗെയിമിന് അടിപ്പെട്ട് ഗാഡ്ജറ്റുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ചുറ്റ്പാടിലേക്ക് ഇറങ്ങിച്ചെല്ലാൻ മടിയാകുന്നു.

ഉദാഹരണത്തിന്‌, കോവിഡ് സമയത്ത് മാസ്‌ക്ക് വെച്ചിട്ട് അതില്ലാതെ സംസാരിക്കുമ്പോള്‍ പലര്‍ക്കും മടി വന്നിരുന്നു. ഇങ്ങനെയൊക്കെ അവോയിഡന്റ് പേഴ്‌സണാലിറ്റി ട്രെയിറ്റ് വരാം. അവര്‍ ഒരു മുറിക്കുള്ളിലിരുന്ന് ഡിവൈസിനെ ആശ്രയിച്ച് ജീവിച്ച് ജീവിച്ച് യഥാര്‍ത്ഥ ലോകത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ മടിക്കുന്നു. സമൂഹം എങ്ങനെ ജഡ്ജ് ചെയ്യുമെന്ന ചോദ്യവും ഇവിടെ ഉയരുന്നു. സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായി നില്‍ക്കുന്ന ഒരു വ്യക്തി നേരിട്ട് കാണുമ്പോള്‍ അന്തര്‍മുഖരാേേണാ എന്ന് സംശയിച്ച് പോകും. നേരിട്ട് സംസാരിക്കാന്‍ ഇവര്‍ക്ക് മടിയായിരിക്കും. 

അതേസമയം, പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന്‌ ഒരുപാട് കാരണങ്ങളുണ്ട്. ജെനിറ്ററി ഡിസ്‌പൊസിഷന്‍ തൊട്ട് ചെറുപ്രായത്തിലെ ട്രോമ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അധികം പേരില്‍ കണ്ട് വരാറില്ല. ക്ലിനിക്കല്‍ ഡൈഗ്നോസിസ് ആവശ്യമായി വരുന്നു.''

placeholder
Milu Susan Thomas
മിലു സൂസന്‍ തോമസ്, സൈക്കോളജിസ്റ്റ്, മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍

പല ചെറുപ്പക്കാർക്കും സഹായം വേണം, പക്ഷെ, ചോദിക്കാൻ അവർക്ക് ഭയമാണ്. ആ ഭയം അവരെ വീണ്ടും ആ സ്വഭാവത്തിന്റെ അടിമയാക്കുന്നു.