കരുനാഗപ്പള്ളി : മമ്മൂട്ടിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചപ്പോൾ എന്തു സമ്മാനമായി നൽകണമെന്ന ചോദ്യത്തിന് മഞ്ജുക്കുട്ടന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - തഴവയുടെ സ്വന്തം തഴപ്പായ. അങ്ങനെ തഴവയുടെ തലപ്പായ മഹത്വം മമ്മൂട്ടിയുടെ വീട്ടിലുമെത്തി. യൂത്ത് കോൺഗ്രസ് നേതാവായ കരുനാഗപ്പള്ളി സ്വദേശി മഞ്ജുകുട്ടന് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു മമ്മൂട്ടിയെ കാണണം എന്നത്. ഒടുവിൽ അതിനുള്ള അവസരം ലഭിച്ചപ്പോൾ മമ്മൂട്ടിക്ക് എന്ത് സമ്മാനമായി കൊടുക്കണമെന്നതായി അടുത്ത ആശങ്ക പെട്ടെന്ന് തന്നെ ഉത്തരവും ലഭിച്ചു- തഴവയുടെ സ്വന്തം തഴപ്പായ. തഴവയിലെ പഴയ തലമുറയിലെ നെയ്‌ത്തുകാരി ശങ്കരി അമ്മയെ .പോയി കണ്ടു. രാഹുൽ ഗാന്ധി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർക്ക് ശങ്കരി അമ്മയുടെ കരവിരുതിൽ തീർത്ത നെയ്ത്തുപായ സമ്മാനമായി നൽകിയിട്ടുണ്ട്. ഇരു മുഖമുള്ള അലങ്കാരമായി നെയ്‌ത്തെടുത്ത മനോഹരമായ ഒരു പായ വാങ്ങി. അതാണ് മമ്മൂട്ടിക്ക് സമ്മാനമായി നൽകിയത്. തഴവയിൽ നെയ്ത തഴപ്പായ ആണെന്ന് പറഞ്ഞപ്പോൾ തഴവയിലെ തഴപ്പായെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് ആയിരുന്നു മമ്മൂട്ടിയുടെ മറുപടി. ഏറെ സന്തോഷത്തോടെയാണ് മമ്മൂട്ടി സ്വീകരിച്ചതെന്നും മഞ്ജു കുട്ടൻ പറയുന്നു.

To advertise here,