ഇരിട്ടി: പേരാവൂർ ഐ .ടി. ഐ യൂണിയൻ എ.ബി.വി.പിയിൽ നിന്നും തിരിച്ചു പിടിച്ചതായി എസ് .എഫ് .ഐ അവകാശപ്പെട്ടു. ആര് മേജർ സീറ്റുകളിൽ അഞ്ചിലും വിജയിച്ചതായി അവർ പ്രസ്താവനതയിൽ പറഞ്ഞു. വിഷ്ണു പൊന്നപ്പൻ(ചെയർമാൻ) അനുരാഗ് മനോജ്(ജന. സെക്ര) അനുസ്മയ വിനോദ്(കൗൺസിലർ)പി. നീമ(മാഗസിൻ എഡിറ്റർ)ടി.എസ്. നിവേദ്യ 9ആർട്‌സ് സെക്ര) എന്നിവരാണ് തിരഞ്ഞെടുത്തത്.ഐ.ടി.ഐ ക്യാമ്പസ് മുതൽ കാക്കയങ്ങാട് ടൗൺ വരെ വിജയികളെ ആനയിച്ചുകൊണ്ട് ആഹ്ലാദപ്രകടനം നടത്തി.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്ജാഫർ നല്ലൂർ, സി.പി.എം കാക്കയങ്ങാട് ലോക്കൽ സെക്രട്ടറി എ. ഷിബു, ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് പ്രസിഡൻഖ് ആശ്രിത് അനിൽകുമാർ, എസ.്എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. ഗിരീഷ്, സി. അശ്വന്ത് ,എ .കെ. എഗൽ, നവ്യാ സുരേഷ് എന്നിവർ സംസാരിച്ചു
Content Highlights: SFI reclaimed the Peravoor ITI union from ABVP by winning five out of six major seats in the campus union elections.
Published: 28 Nov 2026, 02:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented