വിതുര: റോഡരികിൽ നിൽക്കുന്ന കൂറ്റൻ പാലമരങ്ങൾ നിറയെ പൂത്തതോടെ യാത്രികർ ഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ റോഡരികിൽ നിൽക്കുന്ന പാലമരങ്ങളുടെ ചില്ലകൾ ഒടിഞ്ഞു വീണ് പലയിടങ്ങളിലും അപകടങ്ങളുണ്ടായി. ബലമില്ലാത്ത ചില്ലകളിൽ പൂക്കൾ നിറഞ്ഞതോടെയാണ് ഒടിഞ്ഞു വീഴുന്നത് പതിവായത്. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊമ്പുകൾ ഒടിഞ്ഞു വീഴുന്നത് വാഹനാപകടങ്ങൾക്ക് കാരണമായി. വിതുര നന്ദിയോട് 10-കിലോമീറ്റർ റോഡിൻ്റെ വശങ്ങളിൽ അഞ്ച് കൂറ്റൻ പാല മരങ്ങളാണ് ഇത്തരത്തിലുള്ളത്. ചെറ്റച്ചൽ ഇടമുക്കിൽ നിൽക്കുന്ന മരമാണ് ഏറെ ഭീഷണി. വേരു പുറത്തായി ഏതു നിമിഷവും കട പുഴകാവുന്ന നിലയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓടയോട് ചേർന്ന് നിറയെ ചില്ലകളുമായി നിൽക്കുന്ന കൂറ്റൻ മരം നിറയെ പൂത്തതാണ് നിലവിലെ ഭീഷണി. ഈ മരത്തിൻ്റെ ചില്ലകൾ പല തവണ ഒടിഞ്ഞു വീണിരുന്നു. ചെറ്റച്ചൽ വെള്ളനാട് റോഡു നവീകരണ സമയത്ത് മരം മുറിച്ചു മാറ്റുമെന്നായിരുന്നു പ്രതീക്ഷ. നന്ദിയോട് റോഡിൽ ചെറ്റച്ചൽ ജങ്ഷനു സമീപത്തും റോഡരികിൽ പാലമരം അപകടകരമായി നിൽക്കുന്നുണ്ട്. ഇതിൻ്റെ ചില്ലകളും റോഡിലേക്ക് ചാഞ്ഞു തന്നെയാണ്. ചെറ്റച്ചൽ ജെഴ്സിഫാം വളപ്പിൽ നിന്ന മരത്തിൻ്റെ കൊമ്പ് കഴിഞ്ഞ ദിവസം റോഡിലേക്ക് വീണു. വൈദ്യുത ലൈനിൽ ചില്ലകൾ വീണതോടെ വൈദ്യുതി തടസപ്പെട്ടു. പാലോട് റോഡിലെ ഓരുക്കുഴിയിൽ അപകട ഭീഷണിയായി നിൽക്കുന്ന പാല മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെ നാളായി.
Content Highlights: Flowering roadside trees pose a serious threat to commuters in Vithura as heavy branches continue to break and fall on roads.
Published: 28 Nov 2026, 02:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented