പുല്പള്ളി : പുല്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ വരൾച്ചയെ പ്രതിരോധിക്കുന്നതിനായി ഫലപ്രദമായ ജലസംരക്ഷണപദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് കെ.എസ്.കെ.ടി.യു. ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.

To advertise here,

തകർന്നുപോയ കാർഷികമേഖലയെ തിരിച്ചുപിടിക്കാനുള്ള വലിയ ശ്രമത്തിലാണ് കർഷകർ. കുരുമുളക്, കാപ്പി, നെൽക്കൃഷി തുടങ്ങിയ മേഖല അഭിവൃദ്ധിപ്പെട്ടുവരുന്നതിനിടയിലാണ് വീണ്ടും മഴയുടെ കുറവ് വരൾച്ചയ്ക്ക് കാരണമാവുന്നത്. കടമാൻതോട് പദ്ധതി അടിയന്തരമായി നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഷമീർ, ടി.പി. രവി, സീതാ ബാലൻ, വി.വി. രാജൻ, എം.എസ്. സുരേഷ്ബാബു, ബൈജു നമ്പികൊല്ലി, എം.ഡി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. വൈകുന്നേരം ചെറ്റപ്പാലം ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.