പുതുപ്പാടി : അധ്യാപകദിനത്തിൽ അധ്യാപകരുടെ വേഷവിതാനങ്ങളോടെയെത്തി ഗുരുനാഥർക്ക് ആദരമർപ്പിച്ച് കൈതപ്പൊയിൽ എം.ഇ.എസ്. ഫാത്തിമ റഹീം സെൻട്രൽ സ്‌കൂൾ വിദ്യാർഥികൾ. അധ്യാപകരായും പ്രിൻസിപ്പലായും വേഷമിട്ട വിദ്യാർഥികൾതന്നെയായിരുന്നു വിദ്യാലയത്തിലെ വിവിധ ജീവനക്കാരുടെ ചുമതലകൾ ഏറ്റെടുത്ത് സ്‌കൂളിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. അധ്യാപകരെ ആദരിക്കുന്നതിനൊപ്പം അവരുടെ ഉത്തരവാദിത്വവും അർപ്പണബോധവും അനുഭവിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. തുടർന്ന് എല്ലാ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.ചടങ്ങ് സ്‌കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ് ഉദ്ഘാടനംചെയ്തു.

To advertise here,

സുജാ ജെയിംസ് അധ്യാപകദിന സന്ദേശം നൽകി. എ.സി. അബ്ദുൽ അസീസ്, പ്രിൻസിപ്പൽ ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.

വിദ്യാർഥികളായ ഇഷാ തൻവി, മുഹമ്മദ് യാസീൻ, അജ്മൽ, ഫാത്തിമ, അമൽ, റൈഹ, ഹിബാ, ലുലു, അബി, നഹൽ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.