കല്പറ്റ : എസ്.കെ.എം.ജെ. എച്ച്.എസ്.എസ്.എസിൽ കരകൗശല പ്രദർശനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പരമ്പരാഗത കരകൗശല വിദ്യകളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുക, കലകൾ പഠിക്കാനും പരിശീലിക്കാനും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി.

To advertise here,

 

ചുമർചിത്രകല, മരത്തിൽ കൊത്തുപണി, ചൂരൽ-മുള കരകൗശലവിദ്യ, കളിമൺ പാത്രനിർമാണം എന്നിവയിൽ പരിശീലനം നൽകി. തൃശ്ശൂരിലെ ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ, ഭാരത സർക്കാരിന്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള വികസന കമ്മിഷണർ (ഹാൻഡിക്രാഫ്റ്റ്സ്) ഓഫീസിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു പരിപാടി.

 

പ്രിൻസിപ്പൽ എം. വിവേകാനന്ദൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ എം.പി. കൃഷ്ണകുമാർ, തൃശ്ശൂർ ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്ററിന്റെ പ്രതിനിധികളായ കെ. പ്രജിഷ, കെ.ജി. വിനോദൻ തുടങ്ങിയവർ സംസാരിച്ചു.