ബാലുശ്ശേരി : ഉണർവിന്റെയും ജനാധിപത്യബോധത്തിന്റെയും ജീവനുള്ള ഭാഷയിലാണ് മനുഷ്യൻ സംസാരിക്കേണ്ടതെന്നും കേവലം വസ്തുനിഷ്ഠമായ ഭാഷയിലായിരിക്കരുതെന്നും സാഹിത്യനിരൂപകൻ ഇ.പി രാജഗോപാലൻ പറഞ്ഞു. മുതലാളിത്തം ഭാഷയുടെ സൂക്ഷ്മതലങ്ങളെപ്പോലും തകർക്കുകയാണ്. സാഹിത്യം ഇതിനെതിരേയുള്ള നീക്കമാകണമെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി സർഗവേദിയുടെ ദശവാർഷികാഘോഷ ഉദ്ഘാടനവും കഥാ-കവിത സാഹിത്യപുരസ്‌കാരവിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

 

വ്യാപാരഭവൻഹാളിൽ നടന്ന ചടങ്ങിൽ ഡോ. പ്രദീപ് കുമാർ കറ്റോട് അധ്യക്ഷനായി. പ്രൊഫ. ഉണ്ണികൃഷ്ണൻനമ്പീശൻ കവിതാ അവാർഡ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്. രാഹുലിന്റെ ‘പറങ്കി’ എന്ന കവിതാസമാഹാരത്തിനും സി. കൊമ്പിലാടൻ കഥാഅവാർഡ് പാലക്കാട് പുലാപ്പറ്റ സ്വദേശി സി.ആർ. പുണ്യയുടെ ‘കൊളംകര കൊളം’ എന്ന കഥാസമാഹാരത്തിനുമാണ് ലഭിച്ചത്. ഡോ. പി. സുരേഷ് അവാർഡ്‌ ജേതാക്കളെ പരിചയപ്പെടുത്തി. കെ.എം. ഗിരിജ, വി.പി ഏലിയാസ്, കെ.പി. വിജയൻ എന്നിവർ സംസാരിച്ചു. കവിയരങ്ങും സർഗവേദി വെബ്സൈറ്റ് ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു.