കല്ലോടി : പ്രകൃതിസംരക്ഷണത്തിന്റെയും വിഷരഹിത പച്ചക്കറി കൃഷിയുടെയും സന്ദേശമുയർത്തി കല്ലോടി സെയ്‌ന്റ് ജോസഫ്‌സ് യു.പി. സ്കൂളിൽ ‘ഹരിതാമൃതം’ പദ്ധതി തുടങ്ങി. മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിലാണ് പച്ചക്കറിത്തോട്ടം നിർമിക്കുന്നത്.

To advertise here,

വിദ്യാർഥികളിൽ കൃഷിയോടുള്ള താത്‌പര്യം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് ഹരിതാമൃതം പദ്ധതി തുടങ്ങിയത്.

അധ്യാപകരും വിദ്യാർഥികളുംചേർന്ന് വിവിധയിനം പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചു.

മണ്ണിനെ അറിയാനും ചെടികളെ പരിപാലിക്കാനും ജൈവകൃഷിയുടെ പ്രാധാന്യം തിരിച്ചറിയാനും കുട്ടികൾക്ക് ഈ പ്രവർത്തനം അവസരമൊരുക്കി.

 

സീഡ് ഹരിതാമൃതം പദ്ധതി പ്രധാനാധ്യാപകൻ ജോസ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. സീഡ് അധ്യാപക കോഡിനേറ്റർ സിസ്റ്റർ വി.എ. ഷെറിൻ, അധ്യാപിക ഡോണാതോമസ്, വിദ്യാർഥി പ്രതിനിധികളായ നോബിൾ, ഫാത്തിമാ ഹമീദ്, ആൻവിയ, ഹന്ന കാർമൽ, ശിവന്യ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.