കല്പറ്റ : വനിത-ശിശു വികസനവകുപ്പിന്റെ 2025-26 വർഷത്തെ മികച്ച ഐ.സി.ഡി.എസ്. സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡിന് കല്പറ്റ ഐ.സി.ഡി.എസ്. പ്രോജക്ടിലെ കെ. ഷംന അർഹയായി.

To advertise here,

സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് അങ്കണവാടി വഴി നടപ്പിലാക്കിയ കൃത്രിമ മധുരം ഒഴിവാക്കുന്നതിന് ആരംഭിച്ച ‘നോ മിഠായി കാംപെയ്‌ൻ’, പ്രീ സ്കൂൾ കുട്ടികൾക്കുള്ള പുസ്തകസമാഹരണ യജ്ഞമായ ‘പുസ്തകവട്ടി’, കുട്ടികളിൽ കൃഷിപാഠം നൽകുന്നതിന്നായി തുടങ്ങിയ ‘കുട്ടി വിത്ത്ബാങ്ക്’, കുട്ടികളിലെ സർഗവാസനകൾ വളർത്താൻ രൂപംനൽകിയ ‘ആകാശമിഠായി’ ആർട്ട്‌ ചലഞ്ച്, സ്വീപ്‌ വയനാടിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണ കാംപെയ്‌നിൽ അങ്കണവാടി തലത്തിൽ നടത്തിയ ബോധവത്കരണ പരിപാടികൾ, പട്ടികവർഗ ഉന്നതികൾ കേന്ദ്രീകരിച്ചുള്ള പോഷക പാചക പഠന ക്ലാസുകൾ, ജാഗ്രതാ സമിതിയുമായി ബന്ധപ്പെട്ടുനടത്തിയ സ്ത്രീശാക്തീകരണ പരിപാടികൾ, വാർഷികപദ്ധതി നിർവഹണം, അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ തുടങ്ങി പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹയാക്കിയത്. ഷംന വെങ്ങപ്പള്ളി, കോട്ടത്തറ എന്നീ പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ സ്വദേശിയാണ്. ‌അരീക്കോട് ഐ.സി.ഡി.എസിലെ അങ്കണവാടി വർക്കർ മൈമൂനയുടെയും അബ്‌ദുൾ സമദിന്റെയും മകളാണ്. ഭർത്താവ്: ജിജിത്ത് സി. പോൾ, മകൾ: ജഹനാര ഗലിയ.