കൊയിലാണ്ടി : കൊയിലാണ്ടി നിയമസഭാമണ്ഡലത്തിന്റെ വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ‘വിഷൻ കൊയിലാണ്ടി’ കോൺക്ലേവിന് വൈവിധ്യമാർന്ന സാംസ്‌കാരികപ്രദർശനത്തോടെ തുടക്കം. സംസ്‌കാരം, തൊഴിൽ, ചരിത്രം, വാണിജ്യം, കളരി തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളാണ് പ്രദർശനത്തിനുള്ളത്. ‘കൊയിലാണ്ടിയുടെ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിലുള്ള പ്രദർശനം കേരള സാഹിത്യ അക്കാദമി ചെയർമാൻ കല്പറ്റ നാരായണൻ ഉദ്ഘാടനംചെയ്തു. കൊയിലാണ്ടിയിൽ പഴയകാലത്തെ അനാവരണംചെയ്യുന്ന നല്ലൊരു സാംസ്‌കാരികമ്യൂസിയം സ്ഥാപിക്കണമെന്ന് കല്പറ്റ നാരായണൻ നിർദേശിച്ചു. രണ്ടാമതായി കൊയിലാണ്ടിയിൽ മികച്ച ഒരു തിയേറ്റർ കോംപ്ലക്‌സ് സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ഇവ രണ്ടും കൊയിലാണ്ടിയിൽ സ്ഥാപിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. പ്രവീൺ കുമാർ എം.എൽ.എ. ഉറപ്പുനൽകി.
ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാരിയർ മുഖ്യാതിഥിയായിരുന്നു. 2040-ലേക്കുള്ള വലിയ കാൽവെപ്പാണ് കൊയിലാണ്ടി വിഷൻ കോൺക്ലേവെന്ന് ചടങ്ങിൽ സംസാരിച്ച മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസ് പറഞ്ഞു.
കൊയിലാണ്ടി നഗരസഭാ ചെയർപേഴ്‌സൺ യു.കെ. ചന്ദ്രൻ, പയ്യോളി നഗരസഭാധ്യക്ഷ എൻ. സാഹിറ, മലയാള മനോരമ കോഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ഗായകൻ ഷാഫി കൊല്ലം, യു.കെ. രാഘവൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അജയ്‌ബോസ് (ചേമഞ്ചേരി), കെ.എൻ. ഭാസ്‌കരൻ(ചെങ്ങോട്ടുകാവ്), ഒ.കെ. ഫൈസൽ(തിക്കോടി) എന്നിവരും പ്രസംഗിച്ചു.
27-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കോൺക്ലേവ് ഉദ്ഘാടനംചെയ്യും. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, കൃഷിമന്ത്രി ടി. സിദ്ദിഖ്, ഫിഷറീസ്-തുറമുഖവകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, എം.പി.മാരായ ഷാഫി പറമ്പിൽ, പി.ടി. ഉഷ, ജില്ലയിലെ മറ്റ് എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുക്കും.
Published: 26 Nov 2026, 03:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented