ശശിതരൂർ നോവലിസ്റ്റ് ആർ. രാജശ്രീക്ക് പുരസ്‌കാരം സമ്മാനിക്കും
കല്പറ്റ : ആധുനിക വയനാടിന്റെ ശില്പി എം.കെ. പത്മപ്രഭാ ഗൗഡരുടെ സ്മരണയിൽ ഏർപ്പെടുത്തിയ പത്മപ്രഭാ പുരസ്കാര സമർപ്പണം സെപ്റ്റംബർ 25-ന് നടക്കും. നോവലിസ്റ്റ് ആർ. രാജശ്രീക്കാണ് ഇക്കുറി പുരസ്കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്ന പുരസ്കാരം ശശി തരൂർ എം.പി. സമ്മാനിക്കും.
വൈകീട്ട് 3.30-ന് പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനാകും. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പുരസ്കാര ജേതാവിനെ പൊന്നാടയണിയിക്കും. ആലങ്കോട് ലീലാകൃഷ്ണൻ പത്മപ്രഭാ സ്മാരക പ്രഭാഷണം നിർവഹിക്കും. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അനുഗ്രഹപ്രഭാഷണം നിർവഹിക്കും. എഴുത്തുകാരായ സിതാര എസ്., ഒ.കെ. ജോണി എന്നിവർ സംസാരിക്കും. പുരസ്കാരജേതാവായ ആർ. രാജശ്രീ പുരസ്കാരം സ്വീകരിച്ച് സംസാരിക്കും.
സ്വാഗതസംഘം യോഗംചേർന്നു
ശനിയാഴ്ച കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ എം.പി. വീരേന്ദ്രകുമാർ ഹാളിൽ സ്വാഗതസംഘം യോഗംചേർന്നു. കെ.കെ. ഹംസ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു.
ടി.വി. രവീന്ദ്രൻ പരിപാടി വിശദീകരിച്ചു. സ്വാഗതസംഘം ചെയർമാൻ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, ജനറൽ കൺവീനർ എ.ഇ.ഒ. ഡോ. കെ.ടി. അഷ്റഫ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. സത്താർ, വാർഡ് കൗൺസിലർ എ.വി. ദീപ, മാതൃഭൂമി സീനിയർ കറസ്‌പോണ്ടന്റ് നീനു മോഹൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: മന്ത്രി ടി. സിദ്ദിഖ്, എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഡോ. ടി.പി.വി. സുരേന്ദ്രൻ, അഡ്വ. പി. ചാത്തുക്കുട്ടി, കെ.കെ. ഹംസ, എ.കെ. ബാബു പ്രസന്നകുമാർ, ടി.വി. രവീന്ദ്രൻ (രക്ഷാധികാരികൾ), പി.കെ. സുധീർ (ചെയ.), പി.ടി. ഗോപാലക്കുറുപ്പ്, എ.വി. ദീപ, ബാലൻ വേങ്ങര, ജോയ് പാലക്കാമൂല, പ്രീത ജെ. പ്രിയദർശിനി, പി.ജി. ലത, ഡി. രാജൻ, എൻ.കെ. റഷീദ്, എ.പി. വാസുദേവൻ നായർ, വേലായുധൻ കോട്ടത്തറ, എ. സുധാറാണി(വൈസ്. ചെയ.), ഡോ. കെ.ടി. അഷ്‌റഫ് (ജന. കൺ.), ഡോ. എം.പി.സി. അനിൽ, സൂപ്പി പള്ളിയാൽ, ബാബു കട്ടയാട്, റസാഖ് കല്പറ്റ, എം. ദേവകുമാർ, വി. സദാനന്ദൻ, പി.പി. അലി, കെ. പ്രകാശൻ, താജ്മൻസൂർ, പി. സൈനുദ്ദീൻ, കെ. ഷാഹിന (കൺ.), വി.വി. ജിനചന്ദ്ര പ്രസാദ് (ട്രഷ.).
Published: 13 Sept 2026, 03:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented