മാനന്തവാടി : രാജ്യാന്തര കത്തോലിക്കാ വനിതാ സന്ന്യാസിനി സമൂഹമായ സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദി ഹോളി ക്രോസ് തോണിച്ചാലിൽ നിർമിച്ച ഹോളിക്രോസ് കോൺവെന്റും സീനിയർ ഹോമും നാടിനു സമർപ്പിച്ചു. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ആശീർവാദ കർമങ്ങൾക്ക് നേതൃത്വം നൽകി. ഉഷാ വിജയൻ എം.എൽ.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത വികാരി ജനറൽ റവ. ഫാ. പോൾ മുണ്ടോളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.

To advertise here,

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജില്ലാ പഞ്ചായത്തംഗം ജിൽസൺ തൂപ്പുങ്കര, എടവക ഗ്രാമപ്പഞ്ചായത്തംഗം ഷിൽസൺ കോക്കണ്ടത്തിൽ, ഹോളിക്രോസ് കോൺഗ്രിഗേഷൻ സൗത്ത് പ്രോവിൻസ് പ്രൊവിൻഷ്യൽ റവ. സിസ്റ്റർ അർച്ചന പടികര, ക്രിസ്തുദാസി കോൺഗ്രിഗേഷൻ റീജണൽ സുപ്പീരിയർ റവ. സിസ്റ്റർ ഷോളി എസ്.കെ.ഡി., എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ മാനേജർ റവ. ബ്രദർ പീറ്റർ ദാസ്, മുൻ എ.ഡി.എം. എം.ജെ. അഗസ്റ്റിൻ, സിസ്റ്റർ ലിസീന കൊച്ചുപുരയ്ക്കൽ എന്നിവർ സംസാരിച്ചു.