കല്പറ്റ : ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് അധികാരത്തിൽ തുടരാനുള്ള ശ്രമമാണ് നരേന്ദ്രമോദിയും ബി.ജെ.പി.യും നടത്തുന്നതെന്ന് എ.ഐ.സി.സി. സെക്രട്ടറി മൻസൂർ അലിഖാൻ എം.പി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവിശ്വാസികളിത് അംഗീകരിച്ചുനൽകില്ലെന്നും രാജ്യത്തെ ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായി നവംബർ ഒന്നിന് നടക്കുന്ന മഹാറാലി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന മഹാറാലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ജില്ലയിലെ മൂന്ന് സ്ഥലങ്ങളിൽ നൈറ്റ് മാർച്ചുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതലയുള്ള എ.ഐ.സി.സി. നിരീക്ഷകൻ ശ്രേയസ് എം. പട്ടേൽ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥൻ, എച്ച്.ബി. പ്രദീപ്, വി.എ. മജീദ്, കെ.വി. പോക്കർഹാജി എന്നിവർ സംസാരിച്ചു.
Published: 31 Oct 2026, 04:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented