കാലിക്കറ്റ് ട്രേഡ്‌സെന്റർ ഭൂമിയിൽ പാറപ്പൊടി ഇറക്കി നികത്തിയെന്ന പരാതി

To advertise here,

കോഴിക്കോട് : എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് ട്രേഡ്‌സെന്റർ ഭൂമിയിൽ പാറപ്പൊടി ഇറക്കി തണ്ണീർത്തടത്തിലേക്ക് നികത്തൽ നടത്തിയെന്ന പരാതിയിൽ ജോലികൾ നിർത്തിവെക്കാൻ വേങ്ങേരി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ഹൈക്കോടതിവിലക്കു നിലനിൽക്കവെയാണ് അനധികൃതമായി പ്രവൃത്തി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിസരോവരം പ്രകൃതി സംരക്ഷണസമിതിയാണ് പരാതി നൽകിയത്.

വെള്ളിയാഴ്ച പുലർച്ചെ മുതൽ പാറപ്പൊടിഉപയോഗിച്ച് ഇവിടെ പ്രവൃത്തികൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരാതി നൽകിയതെന്ന് സമിതി പ്രസിഡന്റ് എൻ. അജയ് ലാൽ അറിയിച്ചു. വിവരമറിഞ്ഞ് വാർഡ് കൗൺസിലറും നടക്കാവ് പോലീസും സ്ഥലത്തെത്തിയിരുന്നു.

വേങ്ങേരി വില്ലേജിൽ നെടുങ്ങോട്ടൂർദേശത്ത് മെട്രോഡിവലപ്പേഴ്‌സ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നസ്ഥാപനം കൈവശം വെച്ചിട്ടുള്ള കാലിക്കറ്റ് ട്രേഡ് സെന്റർ പ്രവർത്തിക്കുന്ന ഭൂമി പരിശോധന നടത്തിയതിൽ ഇത് പാറപ്പൊടി ഉപയോഗിച്ച് നിരത്തുന്നതായി കണ്ടെന്നും നിർത്തിവെക്കാൻ സ്‌റ്റോപ്പ്പ്പ്‌മെമ്മോ നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ ഉത്തരവിൽ പറയുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് സ്ഥലപരിശോധന നട്ത്തിയശേഷം ജോലികൾ നിർത്തിവെക്കാൻ് നിർദേശിച്ചിട്ടുണ്ടെന്ന് നടക്കാവ്‌പോലീസും അറിയിച്ചു.ട്രേഡ് സെന്റർ വളപ്പിൽനിന്ന് നിർമാണസാമഗ്രികൾ പിടിച്ചെടുത്തെന്നും സരോവരം പ്രകൃതി സംരക്ഷണസമിതി അറിയിച്ചു.

രഹസ്യമായി നാലുലോഡ് പാറപ്പൊടിയടിച്ചാണ് പ്രവൃത്തിനടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വില്ലേജ് രേഖപ്രകാരം സ്ഥിരപുഞ്ചയിൽപ്പെട്ടിട്ടുള്ളതും എന്നാൽ ഡേറ്റാബാങ്കിൽ തണ്ണീർത്തടമായി ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ പ്രദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പ്രകൃതി സംരക്ഷണസമിതി നൽകിയകേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് ജോലികൾ നിർത്തിവെക്കണമെന്നും വില്ലേജ്ഓഫീസർ നിർദേശിച്ചിട്ടുണ്ട്.

പാറപ്പൊടിലോഡിറക്കിയ ഭൂമി കാലിക്കറ്റ് ട്രേഡ്‌സെന്ററിന്റെ കാർപാർക്കിങ് മേഖലയാണെന്ന് ജനറൽ മാനേജർ എം.ഗിരീഷ്‌കുമാർ അറിയിച്ചു. തണ്ണഈർത്തടം നികത്തിയിട്ടില്ല. സ്ഥിരപുഞ്ചയിൽപ്പെട്ട ഈ ഭൂമിയിൽ നിർമാണപ്രവൃത്തികൾ ആകാമെന്നാണ് മനസിലാക്കുന്നത്. മേഖലയിലെ ചെളിപ്രശ്‌നത്തിന് പരിഹാരമായി പാറപ്പൊടി നിരത്താനാണ് ശ്രമിച്ചത്.അതേസമയം വില്ലേജ് ഓഫീസറുടെനിർദേശം വന്നതോടെ പ്രവൃത്തികൾ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.