കല്പറ്റ : അങ്കണവാടി എംപ്ലോയീസ് പെൻഷനേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അങ്കണവാടി ഹെൽപ്പർമാർക്ക് 4000 രൂപയായും വർക്കർമാർക്ക് 6000 രൂപയായും പെൻഷൻ വർധിപ്പിക്കണം, ഫെസ്റ്റിവെൽ അലവൻസ് പുനഃസ്ഥാപിക്കണം എന്നിവ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗ്രേസി ജോസഫ്, മേരി ഫ്രാൻസിസ്, പി. ഓമന, ശോഭന, ലളിതകുമാരി, ബി. സരസമ്മ, വിമല തുടങ്ങിയവർ സംസാരിച്ചു.

To advertise here,