കാവുമന്ദം : സാമൂഹിക ഐക്യദാർഢ്യപക്ഷാചരണത്തിന്റെ ഭാഗമായി പട്ടികവർഗ വികസനവകുപ്പിന്റെ കീഴിലുള്ള കാവുമന്ദം പ്രീമെട്രിക് ഹോസ്റ്റലിൽ ‘ജെൻസീ കാലത്തെ ഗാന്ധിയൻ ദർശനങ്ങൾ’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി. ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ ഷുമിൻ എസ്.ബാബു ഉദ്ഘാടനംചെയ്തു.

To advertise here,

പടിഞ്ഞ‍ാറത്തറ ട്രൈബർ എക്സറ്റൻഷൻ ഓഫീസർ സി. വിനിഷ അധ്യക്ഷതവഹിച്ചു. ദ്വാരക ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ് വ്യക്തിത്വ വികസന ക്ലാസെടുത്തു.

 

നഷ്ടപ്പെടുന്ന ഗോത്ര സംസ്കാരവും പ്രകൃതി കേന്ദ്രീകൃത ഗാന്ധിസവും എന്ന വിഷയത്തിൽ എഴുത്തുകാരൻ യു.സി. അമീൻ ജാഫർ പ്രഭാഷണം നടത്തി. ഹോസ്റ്റൽ വാർഡൻ സി. ഹാരിഷ്, അലിന്റ ജോർജ്, എൻ.ബി. അമൃത, അർച്ചന ചന്ദ്രൻ, കെ. ബബിത, എം. ഓമന, എം. സരിത തുടങ്ങിയവർ സംസാരിച്ചു.