കല്പറ്റ : കത്തോലിക്കാകോൺഗ്രസ് അന്തർദേശീയ നേതൃസംഗമത്തിന്റെ സമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാകയുടെ പ്രയാണത്തിന് ചെന്നലോട് സെയ്ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ മാനന്തവാടി രൂപതാസമിതി സ്വീകരണം നൽകി.

To advertise here,

അന്തർദേശീയ നേതൃസംഗമം 19 മുതൽ 23 വരെ ഇറ്റലിയിലെ റോമിൽ നടക്കും.

കത്തോലിക്കാകോൺഗ്രസ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽനിന്ന് പതാക ഏറ്റുവാങ്ങി.

രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റുമാരായ ബെന്നി ആൻറണി, കെ.പി. സാജു കൊല്ലപ്പള്ളി, ട്രഷറർ സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, മോളി മാമൂട്ടിൽ, സജി ഇരമുണ്ടെക്കൽ, ജോർജ് ചെന്നലോട് എന്നിവർ സംസാരിച്ചു.