കോറോം : കോറോം സെയ്‌ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി പെരുന്നാളിന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ടീം ജ്യോതിർഗമയയുടെ സഹകരണത്തോടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്കാണ് രക്തംനൽകിയത്. രക്തദാനക്യാമ്പ് ഇടവക വികാരി ഫാ. സോജൻ ജോസ് വാണാക്കുടി ഉദ്ഘാടനം ചെയ്തു.

To advertise here,

ട്രസ്റ്റി എൻ.പി. ജോസഫ് നെടുവേലിൽ അധ്യക്ഷതവഹിച്ചു. ഫാ. എൽദോ ജോണി ലീലാഭവനം, സൺഡേസ്കൂൾ ഇൻസ്പെക്ടർ സുനിൽ തൊട്ടിയിൽ, ഭദ്രാസന കൗൺസിലംഗം ബൈജു തൊണ്ടങ്ങൽ, എൽദോ വാഴക്കാട്ടിൽ, ബേസിൽ വാഴക്കാട്ടിൽ, ബേസിൽ കുഴിവേലി എന്നിവർ സംസാരിച്ചു.