അനങ്ങനടി : വാണിയംകുളം-കോതകുറുശ്ശി റോഡ് നവീകരണം വീണ്ടും തുടങ്ങി. പുതിയ കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിയാണ് റോഡ് നവീകരണം നടത്തുന്നത്. നിർമാണം നിലച്ച ഭാഗങ്ങളിലെ അരികുചാലുകളുടെ പണിയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പിന്നീട്, മുൻ കരാറുകാരൻ പണി പൂർത്തിയാക്കിയ റോഡിന്റെ തകർന്നഭാഗങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യും. അവസാന ഘട്ടത്തിലാണ് റോഡ് പൂർണമായും റബ്ബറൈസ് ചെയ്യുക.
ഇതിനുപുറമേ വാണിയംകുളം ചന്തയ്ക്കുസമീപം വാഹനങ്ങൾ നിർത്തിയിടാൻ പൂട്ടുകട്ട വിരിക്കൽ, സൂചനാ ബോർഡുകൾ സ്ഥാപിക്കൽ, പാതയുടെ വശങ്ങളിലെ കോൺക്രീറ്റിടൽ ഉൾപ്പെടെയുള്ള ബാക്കി പണികളും നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി 11.25 കോടി രൂപയുടെ പുതിയ അടങ്കൽ തുകയും അനുവദിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന കരാറുകാരൻ റോഡ് നവീകരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയെങ്കിലും റബ്ബറൈസ് പണികൾ നടത്തിയിരുന്നില്ല. 2016-ലെ അടങ്കൽ തുകയായ 20.56 കോടി രൂപയ്ക്കാണ് റോഡ് പണികൾ തുടങ്ങിയത്. എന്നാൽ, റബ്ബറൈസ് പണികളും അരികുചാൽ നിർമാണവും പൂർത്തിയായിരുന്നില്ല.
വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകളുടെ കുടിവെള്ള െെപപ്പി ടലിനുവേണ്ടി റോഡ് ജല അതോററ്റിക്ക് കൈമാറിയതായിരുന്നു കാരണം.
പണികൾ കഴിഞ്ഞിട്ടും ജല അതോററ്റി റോഡ് തിരികെ കെ.ആർ.എഫ്.ബി.ക്കു കൈമാറാത്തതാണ് തുടർപണികൾക്കു തടസ്സമായത്. ഇതോടെ അഞ്ചുവർഷം മുൻപുള്ള റോഡ് നിർമാണ കരാർ പ്രകാരമുള്ള തുകയ്ക്ക് തുടർനിർമാണം പൂർത്തിയാക്കാനാകില്ലെന്നും കരാറിൽ ഒഴിവാക്കണമെന്നും കാണിച്ച് കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു.
ഇതോടെയാണ് നിലവിലെ കരാറുകാരനെ മാറ്റി ഊരാളുങ്കൽ സൊസൈറ്റി റോഡ് നവീകരണം ഏറ്റെടുത്തത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരണം.
Published: 07 Sept 2026, 02:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented