വടക്കഞ്ചേരി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വടക്കഞ്ചേരിയിൽ ലഹരിവിരുദ്ധ റാലിയും സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു.

To advertise here,

വടക്കഞ്ചേരി ജനമൈത്രി പോലീസ്, അഗ്നിരക്ഷാസേന, കേരള വ്യപാരി സംരക്ഷണ സമിതി, മലബാർ ക്ളബ്, റോട്ടറി ക്ലബ് ഓഫ് വടക്കഞ്ചേരി, സ്റ്റുഡന്റ് പോലീസ് കെഡേറ്റ്, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി., എക്‌സൈസ്, വടക്കഞ്ചേരി പ്രസ്‌ ക്ലബ്, ഫ്ളമിങ്ഗോ ക്രിക്കറ്റ് അക്കാദമി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആലത്തൂർ ഡിവൈ.എസ്.പി. വി.എസ്. ദിനരാജ് ഉദ്ഘാടനം ചെയ്തു. സി.ഐ. ടി.എൻ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, വൈസ് പ്രസിഡന്റ് എം.പി. ശശികല, എസ്.ഐ. വിവേക് നാരായണൻ, ബോബൻ ജോർജ്, സി.കെ. അച്യുതൻ, പി. സുജീഷ്, കെ.എസ്. ബാബുരാജൻ, സി.ആർ. ഭവദാസ്, ഷാജു എന്നിവർ സംസാരിച്ചു.