പയ്യമ്പള്ളി : സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാവിലെ 6.30-ന് പയ്യമ്പള്ളിയിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് പുല്പള്ളി ഭാഗത്തേക്ക് 'കൊച്ചിൻ ട്രാവൽസ്' ബസും കർണാടകയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ആർക്കും കാര്യമായ പരിക്കില്ല.

To advertise here,

മാനന്തവാടി ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. വാഹനങ്ങൾ മാറ്റി റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.എസ്. സുജിത്, കെ. രജീഷ് ,മനു അഗസ്റ്റ്യൻ, കെ. അജിൽ, വി.ഡി. അമൃദേഷ് ,കെ.എ. സനൂപ്, ഹോംഗാർഡുമാരായ കെ. ശിവദാസൻ, പി.യു. ജോബി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.