പുല്പള്ളി : പാചകവാതക വിലവർധന പിൻവലിക്കണമെന്നും കെ.എസ്.ആർ.ടി.സി. യിലെ സൗജന്യയാത്ര പദ്ധതിയിൽ മുതിർന്ന പൗരന്മാരെക്കൂടി ഉൾപ്പെടുത്തണമെന്നും ബി.കെ.എം.യു. പുല്പള്ളി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.ജെ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിലും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ എം.ആർ. ജനകനും, മുതിർന്ന പൗരന്മാരെ എസ്.ജി. സുകുമാരനും ടി.സി. ഗോപാലനും ചേർന്ന് ആദരിച്ചു.

To advertise here,

ജില്ലാ വൈസ് പ്രസിഡന്റ് വി. യൂസഫ്, കെ.എം. ബാബു, വി.എം. ജയചന്ദ്രൻ, മനു പുല്പള്ളി, എ.ഒ. ഗോപാലൻ, ശിവാനന്ദൻ ബത്തേരി, സി.കെ. ശിവദാസൻ, സോമൻ പാതിരി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: രാധാകൃഷ്ണൻ പൂതാടി (പ്രസി), ലീലാ കുമാരൻ (വൈസ് പ്രസി), എം.ജി. സജി (സെക്ര), സോമൻ പാതി (ജോ. സെക്ര).