മുപ്പത്തിയൊൻപതിൽ മെസ്സിയോ പത്തൊൻപതിൽ യമാലോ, ബാലൺദ്യോറിൽ മൂന്നാമനോ?
ഫുട്ബോൾ താരങ്ങളുടെ 'ഓസ്കർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാലൻഡിയോർ പുരസ്കാരത്തിനായുള്ള 30 പേരുടെ ചുരുക്കപ്പട്ടികയിൽ 39 കാരനായ ലയണൽ മെസ്സിയും 19 കാരനായ ലമീൻ യമാലും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ട്. എട്ട് തവണ പുരസ്കാര ജേതാവായ മെസ്സി ഇത് 17-ാം തവണയാണ് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ തിളങ്ങി ഗോൾഡൻ ബോൾ നേടിയ റോഡ്രി, ലാലിഗയും ലോകകപ്പും നേടിയ യമാൽ, ബയേണിനായി 73 ഗോളുകൾ അടിച്ചുകൂട്ടിയ ഹാരി കെയ്ൻ എന്നിവരാണ് മറ്റ് പ്രധാനികൾ. മികച്ച യുവതാരമായി പാവു കുബാർസിയെയും മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫിക്കായി എമിലിയാനോ മാർട്ടിനെസിനെയും ഉനൈ സിമോണിനെയും പരിഗണിക്കുന്നുണ്ട്. ഒൻപതാം തവണയും മെസി പുരസ്കാരം സ്വന്തമാക്കുമോ? വ്യക്തിഗത മികവിനൊപ്പം രാജ്യാന്തര കിരീടങ്ങളും ടീമിനായുള്ള പ്രകടനങ്ങളും പുരസ്കാര നിർണ്ണയത്തിൽ എത്രത്തോളം പ്രധാനമാണ്? മാതൃഭൂമി സ്പോർട്സ് പ്രതിനിധികൾ വിലയിരുത്തുന്നു.
Content Highlights: Lionel Messi and 19-year-old Lamine Yamal nominated in the 30-player 2026 Ballon d'Or shortlist. Messi receives his 17th nomination, aiming for a record 9th award. Other top contenders include Rodri, Lamine Yamal, and Harry Kane. Pau Cubarsi and Emiliano Martinez nominated for young player and goalkeeper categories respectively.
Published: 15 Sept 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented