പാപ്പരായി അടച്ചുപൂട്ടലിന്റെ വക്കിലായ ടീം ചാമ്പ്യൻസ് ലീഗിലെത്തിയ കഥ; അദ്ഭുതമായി കോമോ
ഇറ്റലിയിൽ ലൊംബാർഡി മേഖലയിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നാണ് കോമോ. ആൽപ്സ് പർവതനിരകളാൽ ചുറ്റപ്പെട്ട ശാന്തമായ കോമോ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം. വർഷംതോറും നിരവധി സഞ്ചാരികൾ എത്തുന്ന ഇടം. കോമോയിലെ തടാകം കാണുക എന്നത് തന്നെ സുന്ദരമായ ഒരു അനുഭവമാണ്. വടക്കൻ ഇറ്റലിയുടെ മനോഹരമായ ഈ ലാൻഡ്‌സ്‌കേപ്പിന് ഫുട്ബോൾ എന്നും ഒരു പാർശ്വവത്കൃത വിനോദമായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. കഴിഞ്ഞ കുറച്ചുകാലങ്ങളായി ലോക ഫുട്ബോളിന്റെ കണ്ണുകൾ ഈ നഗരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 2019-ൽ സാമ്പത്തികമായി തകർന്ന് ഇറ്റാലിയൻ ഫുട്ബോളിന്റെ നാലാം ഡിവിഷനിൽ ഒതുങ്ങിപ്പോവുകയും കഴിഞ്ഞ 13 വർഷത്തിനിടെ മൂന്ന് തവണ പാപ്പരായി ജപ്തിയുടെയും അടച്ചുപൂട്ടലിന്റെയും വക്കിലെത്തുകയും ചെയ്ത ഒരു ക്ലബ്ബ്, ഇന്ന് യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ആകർഷകമായ വിജയഗാഥകളിലൊന്ന് രചിക്കുകയാണ്. 'കോമോ 1907' എന്ന ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബ് തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ്.
Content Highlights: Como 1907 rose from the fourth division and bankruptcy in 2019 to Serie A prominence. Backed by the Hartono family's Djarum Group and managed by Cesc Fabregas, the club achieved a historic fourth-place finish. Como secured Champions League qualification and started the new season impressively, including a 4-1 win over RB Leipzig.
Published: 14 Sept 2026, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented