സ്ട്രൈക്കറില്ലെങ്കിലും ഗോളടിച്ചുകൂട്ടി ബാഴ്സലോണ; ആർക്ക് പിടിച്ചുകെട്ടാനാകും ഈ ടീമിനെ
പുതിയ സീസണിൽ സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണയുടെ ആദ്യ നാല് മത്സരങ്ങൾ കണ്ട ആരാധകർ ആവേശത്തിലാണ്. റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഫെറാൻ ടോറസുമില്ലാതിരുന്നിട്ടും ബാഴ്സയുടെ ആക്രമണങ്ങളുടെ മൂർച്ച കുറയുന്നില്ല. പരിചയസമ്പന്നനായ പരമ്പരാഗത നമ്പർ 9 ഇല്ലാതെ കളിക്കുന്ന ബാഴ്സ പക്ഷേ ആ കുറവൊന്നും മൈതാനത്ത് കാണിക്കുന്നില്ല.
സീസണിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ ഫോമിലാണ് ബാഴ്‌സയും ബാഴ്‌സ താരങ്ങളും. നാല് കളികളിൽ നിന്നായി ഇതിനോടകം തന്നെ 17 ഗോളുകൾ സ്‌കോർ ചെയ്തു കഴിഞ്ഞു ടീം. ആന്റണി ഗോർഡൻ, റഫീഞ്ഞ്യ, ലമിൻ യമാൽ, ഡാനി ഓൽമോ, ഫെർമിൻ ലോപ്പസ്, കരീം അഡെയേമി. തന്റെ കാലത്തെ ഏറ്റവും മികച്ച ആക്രമണ നിരയാണ് കോച്ച് ഹാൻസി ഫ്ളിക്കിനൊപ്പമുള്ളത്. ഇത്തവണ ട്രാൻസ്ഫർ വിൻഡോയിലും മികച്ച പ്രകടനമാണ് ബാഴ്സ കാഴ്ചവെച്ചത്. റോഡ്രി, ഗോർഡൻ, അഡെയേമി, ഒടുവിലിതാ ഗബ്രിയേൽ ജീസസും. ഇത്തവണ ചാമ്പ്യൻസ് ലീഗിലടക്കം വലിയ പ്രതീക്ഷയുമായാണ് ഫ്ളിക്കും സംഘവുമെത്തുന്നത്.
Content Highlights: FC Barcelona have started the new season in explosive form, scoring 17 goals in their first four matches despite the absence of traditional No. 9 options, with Hansi Flick’s attacking unit raising major expectations for La Liga and the Champions League.
Published: 09 Sept 2026, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented